ദുബായ് : (https://gcc.truevisionnews.com/ )ബിജോയ്സ് ചാമ്പ്യന്‍സ് കപ്പ് 2025 സീസണ്‍ വണ്‍ ഈ മാസം 12 മുതല്‍ 14 വരെയായി ഷാര്‍ജ അല്‍ ബതായയിലെ ബിജോയ്‌സ് ക്രിക്കറ്റ് ക്ലബ്ബില്‍ നടക്കും 64 കോര്‍പറേറ്റ് ടീമുകള്‍ പങ്കെടുക്കും. ഇതില്‍ ഇന്‍ഫാര്‍ പതാന്‍ ഉള്‍പ്പെടെ 120 സെലിബ്രിറ്റി കളിക്കാര്‍ ഉണ്ടാകും.
12 ന് രാത്രി ഒമ്പത് മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. വിജയിക്ക് അരലക്ഷം ദിര്‍ഹമാണ് ക്യാഷ് പ്രൈസ്. റണ്ണറപ്പിന് കാല്‍ലക്ഷം ദിര്‍ഹവും സമ്മാനമായി ലഭിക്കും ഇര്‍ഫാന്‍ പതാന്‍ ആണ് മുഖ്യാതിഥി. ഹനാന്‍ ഷാ ഉള്‍പ്പെടെ പങ്കെടുക്കുന്ന ലൈവ് സംഗീത പരിപാടിയും ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധിച്ചുണ്ടാകും.
ഫുഡ് സ്റ്റാളുകള്‍, വിവിധ പ്രദര്‍ശനങ്ങള്‍ എന്നിവയുമുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Bejoy's Champions Cup, matches on 12th

































