കുവൈത്ത്:(gcc.truevisionnews.com) കുവൈത്തിലെ വയനാട്ടുകാരുടെ കൂട്ടായ്‌മ വയനാട് ജില്ല അസോസിയേഷൻ (കെ.ഡബ്ല്യു.എ) വയനാട്ടിലെ ഒരു കുടുംബത്തിന് ഭവനം നിർമ്മിച്ചു നൽകി. 'സ്വപ്‌നഗേഹം' ഭവന നിർമാണ പദ്ധതി- 2025 എന്ന പേരിലാണ് പദ്ധതി പൂർത്തീകരിച്ചത്. അജേഷ് സെബാസ്റ്റ്യൻ കൺവീനറായും എബീസ് ജോയ്, മൻസൂർ എന്നിവർ ജോയന്റ് എന്നിവരാണ് കമ്മിറ്റിയിലെ കൺവീനർമാർ.
കെ.ഡബ്ല്യു.എ വെൽഫെയർ കൺവീനർ ഷിബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രധിനി ധികൾ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ,കെ.ഡബ്ല്യു.എ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തി ൽ കുടുംബത്തിന് താക്കോൽ കൈമാറി.
കുടുംബത്തിന് വീടുവെക്കാൻ ഏഴു സെൻ്റ് സ്ഥലം നൽകിയ വയനാട് ജില്ല അസോസിയേഷൻ അംഗം ഫൈസൽ കഴുങ്ങിൽ കോൺട്രാക്‌ടർ ദിലീഷ് ഫ്രാൻസിസ്, നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം ന ൽകിയ എബി പോൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എബി പോൾ സ്വാഗതവും കെ.ഡബ്ല്യു.എ എക്‌സിക്യൂട്ടിവ് അംഗം സിബി എള്ളിൽ നന്ദിയും പറഞ്ഞു. ഡി ജില എലിസബത്ത്, മഞ്ജുഷ സിബി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Wayanad District Association in Kuwait built and donated a house to a family in Wayanad

































