Dec 8, 2025 10:40 AM

അബുദാബി: ( gcc.truevisionnews.com ) ശൈത്യകാല അവധിക്കായി യുഎഇയിലെ പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ അടച്ചു. ദുബായിലെ ഇന്ത്യൻ സ്കൂളുകൾ 12നും അബുദാബായിലേത് 19നുമാണ് അടയ്ക്കുന്നത്. ജനുവരി 5ന് തുറക്കും. ഇതനുസരിച്ച് ഭൂരിഭാഗം വിദ്യാർഥികൾക്കും ഒരു മാസം അവധി ലഭിക്കും.

എന്നാൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് 2 മുതൽ 3 ആഴ്ച വരെ മാത്രമേ ലഭിക്കൂ. ഈ അന്തരം ഒഴിവാക്കാൻ 2026 മുതൽ അവധി ഏകീകരിക്കാൻ ഇന്ത്യൻ സ്കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം കർശന നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് പ്രവൃത്തി ദിനങ്ങൾ പുനഃക്രമീകരിക്കാനാണ് ഉത്തരവ്.

ഒരു മാസം അവധി ലഭിച്ചതോടെ പ്രവാസി കുടുംബങ്ങളിൽ പലരും നാട്ടിലേക്കും വിനോദയാത്രയ്ക്കായി വിദേശത്തേക്കും പോകാനുള്ള ഒരുക്കത്തിലാണ്. അതിനിടെ ഇൻഡിഗൊ വിമാന പ്രതിസന്ധിയും വർധിച്ച നിരക്കുംമൂലം പല കുടുംബങ്ങൾക്കും പോകാനായിട്ടില്ല.

ഹാജർ നില കർശനമാക്കിയതും അബുദാബി, ദുബായ് എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് കുറഞ്ഞ അവധി മാത്രമുള്ളതും നാട്ടിൽ പോകുന്നതിനു തടസ്സമായി. ഇതേസമയം ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂളുകൾക്ക് ഒരു മാസംഅവധി ലഭിച്ചിട്ടുണ്ട്.



UAE during winter break Schools closed expatriate families prepare for travel

Next TV

Top Stories










News Roundup