അബൂദബി: (https://gcc.truevisionnews.com/)അബൂദബിയിലെ മത്സ്യബന്ധന പ്രേമികൾക്കായി അൽ ബത്തീൻ ബീച്ചിലും അറേബ്യൻ ഗൾഫ് പാർക്കിലുമായി രണ്ട് പുതിയ പ്ലാറ്റ്ഫോമുകൾ കൂടി തുറന്നു. അബൂബി മാരിടൈം അതോറിറ്റിയുമായി സഹകരിച്ച് അബൂദബി സിറ്റി മുനിസിപ്പാലിറ്റിയാണ് സൗകര്യം ഒരുക്കിയത്. ഇതോടെ അബൂദബിയിലെ അംഗീകൃത വിനോദ മത്സ്യബന്ധന കേന്ദ്രങ്ങളുടെ എണ്ണം 15 ആയി ഉയർന്നു.
ഓരോ പ്ലാറ്റ്ഫോമിനും ആകെ 190 ചതുരശ്ര മീറ്റർ വിസ്‌തീർണമുണ്ട്. മത്സ്യബന്ധനത്തിന് 45 മീ റ്റർ വരെ ഫ്രണ്ടേജ് ഉണ്ട്. രണ്ട് പ്ലാറ്റ്ഫോമുകളും രാവിലെ ആറ് മുതൽ അർധരാത്രി 12 വരെ മ ത്സ്യബന്ധന പ്രേമികൾക്കായി തുറന്നിടും. കൂടാതെ വിപുലമായ സേവനങ്ങളും സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സമുദ്ര പ്രവർത്തനങ്ങളെയും പരമ്പരാഗത ഹോബികളെ പ്രോത്സാ ഹിപ്പിക്കുന്നതിനും വിനോദ മത്സ്യബന്ധനത്തിന് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം നൽകുന്നതിനുമാണ് സംവിധാനം ലക്ഷ്യമിടുന്നത്.
Two more spots for fishing in Abu Dhabi

































