അബുദാബി: (gcc.truevisionnews.com) ഫോർമുല വൺ സീസണിലെ അവസാന മത്സരമായ അബുദാബി ഗ്രാൻഡ് പ്രീയുടെ പരിശീലനത്തിനിടെ ഫെറാറി താരവും മുൻ ലോക ചാംപ്യനുമായ ലൂയിസ് ഹാമിൽട്ടൻ അപകടത്തിൽപെട്ടു. അബുദാബി യാസ് മറീന സർക്കീറ്റിലെ ഒൻപതാം വളവിൽ ഹാമിൽട്ടൻ ഓടിച്ച കാർ വട്ടംകറങ്ങി ബാരിയറിൽ ഇടിക്കുകയായിരുന്നു. സോഫ്റ്റ് ടയറുകളിൽ അതിവേഗ ലാപ്പിന് ശ്രമിക്കുമ്പോഴാണ് അപകടത്തിൽപെട്ടത്. ഹാമിൽട്ടൻ കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്നു പരിശീലനം നിർത്തിവച്ചു.
Lewis Hamilton involved in accident during practice in Abu Dhabi

































