റിയാദ്:( gcc.truevisionnews.com ) ലോകത്തിലെ ഏറ്റവും വൃത്തിയുള്ള പത്ത് നഗരങ്ങളുടെ പട്ടികയില്‍ തിളങ്ങി ഗൾഫ്.ആഗോള റാങ്കിങ്ങിൽ ഇടം നേടിയ പത്ത് നഗരങ്ങളിൽ അഞ്ച് നഗരങ്ങളും ഗൾഫിൽ നിന്നാണ്. റാങ്കിംഗിൽ രണ്ടാം സ്ഥാനം ഷാർജക്കാണ്. യൂറോമോണിറ്റര്‍ റാങ്ക് ചെയ്ത ലോകത്തെ മികച്ച നൂറ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നുള്ള നൂറ് നഗരങ്ങളെ വിശകലനം ചെയ്ത് റാഡിക്കല്‍ സ്റ്റോറേജ് കമ്പനിയുടെ വിശകലന വിദഗ്ധരാണ് നഗരങ്ങളുടെ പട്ടിക തയാറാക്കിയത്.
പ്രധാന ടൂറിസ്റ്റ് നഗരങ്ങളിലെ വൃത്തി സംബന്ധിച്ച സംതൃപ്തി അളക്കാൻ, കഴിഞ്ഞ ഒരു വർഷത്തിനിടെ ഗൂഗിളിൽ സമർപ്പിച്ച പതിനായിരക്കണക്കിന് സന്ദർശകരുടെ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് തയ്യാറാക്കിയത്. 98 ശതമാനത്തിലധികം പോസിറ്റീവ് റേറ്റിംഗ് നേടിയ ഷാർജ, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ആദ്യ അഞ്ച് നഗരങ്ങളിൽ ഇടം പിടിച്ചു.
ഷാര്‍ജ, ദോഹ, റിയാദ്, മസ്‌കറ്റ്, ദുബൈ എന്നീ ഗള്‍ഫ് നഗരങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്. ലോകത്തെ ഏറ്റവും വൃത്തിയുള്ള പത്ത് നഗരങ്ങളുടെ പട്ടികയില്‍ പോളണ്ടില്‍ നിന്നുള്ള രണ്ടു നഗരങ്ങള്‍ ഇടം നേടി. പോളണ്ടിലെ രണ്ടാമത്തെ വലിയ നഗരമായ ക്രാക്കോവ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. തലസ്ഥാനമായ വാഴ്‌സോ 97.8 ശതമാനം പോസിറ്റീവ് ശുചിത്വ റേറ്റിങ്ങുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്.
Five of the top ten cleanest cities are from the Gulf

































