മസ്കത്ത്: [gcc.truevisionnews.com] കടൽമാർഗമായി ഒമാനിൽ അനധികൃതമായി പ്രവേശിക്കാനുള്ള ശ്രമം തകർത്ത് ഷിനാസ് തീരത്ത് 19 ഏഷ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിനാസ് ഭാഗത്ത് ബോട്ടിൽ എത്തിയ സംഘം നിയമവിരുദ്ധമായി കുടിയേറാനാണ് ശ്രമിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വടക്കൻ ബാതിന ഗവർണറേറ്റ് പൊലീസും കോസ്റ്റ് ഗാർഡ് വിഭാഗവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികളെയും അവരുടെ ബോട്ടിനെയും പിടികൂടിയത്. പിടിയിലായവർക്കെതിരെ നിയമപരമായ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Attempting to cross, on the coast of Shinas

































