പ​റ​ക്കും ടാ​ക്സി.....! ദു​ബൈ​യി​ൽ ആ​ദ്യ എ​യ​ർ ടാ​ക്സി പ​റ​ന്നി​റ​ങ്ങി

പ​റ​ക്കും ടാ​ക്സി.....! ദു​ബൈ​യി​ൽ ആ​ദ്യ എ​യ​ർ ടാ​ക്സി പ​റ​ന്നി​റ​ങ്ങി
Nov 12, 2025 11:03 AM | By VIPIN P V

​ദുബൈ: (gcc.truevisionnews.com) അ​ടു​ത്ത വ​ർ​ഷം സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി പൈ​ല​റ്റു​ള്ള ആ​ദ്യ എ​യ​ർ ടാ​ക്സി ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി പ​റ​ന്നി​റ​ങ്ങി. മ​ർ​ഗാ​മി​ൽ​നി​ന്ന്​ പ​റ​ന്നു​യ​ർ​ന്ന പ​റ​ക്കും ടാ​ക്സി ആ​ൽ മ​ക്​​തൂം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡി​ങ്​ ന​ട​ത്തി​യ​ത്.

ഇ​തി​ന്‍റെ ഫോ​ട്ടോ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ക്സ്​ അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. പൂ​ർ​ണ​മാ​യും ഇ​ല​ക്​​ട്രി​ക്​ ആ​യ എ​യ​ർ​ടാ​ക്സി​ക​ൾ പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും സു​ര​ക്ഷ, വേ​ഗം, സു​ഖ​ക​രം എ​ന്നി​വ​യി​ൽ മി​ക​ച്ച നി​ല​വാ​രം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​വ​യു​മാ​ണ്. ഏ​റ്റ​വും പു​തി​യ ആ​ഗോ​ള സാ​​​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ എ​യ​ർ​ടാ​ക്സി​ക​ളു​ടെ രൂ​പ​ക​ൽ​പ​ന.

ആ​റ്​ പ്രൊ​പ്പ​ല്ല​റു​ക​ളും നാ​ല്​ സ്വ​ത​ന്ത്ര ബാ​റ്റ​റി പാ​ക്കു​ക​ളും വി​മാ​ന​ത്തി​നു​ണ്ട്. മ​ണി​ക്കൂ​റി​ൽ 160 കി​ലോ​മീ​റ്റ​ർ മു​ത​ൽ 320 കി​ലോ​മീ​റ്റ​ർ​വ​രെ വേ​ഗ​ത്തി​ൽ പ​റ​ക്കാ​നു​ള്ള ശേ​ഷി​യു​മു​ണ്ടാ​വും. പൈ​ല​റ്റി​നെ കൂ​ടാ​തെ, നാ​ല്​ യാ​ത്ര​ക്കാ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ്​ വി​മാ​ന​ത്തി​ന്‍റെ അ​കം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

റോ​ഡ്​ ശൃം​ഖ​ല​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത പ​ദ്ധ​തി​ക​ൾ, പൊ​തു​ഗ​താ​ഗ സം​വി​ധാ​ന​ങ്ങ​ൾ, ഏ​രി​യ​ൽ ടാ​ക്സി സ​ർ​വി​സു​ക​ൾ, ദു​ബൈ വാ​ൾ​ക്ക്​ മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ദ ​ഫ്യൂ​ച്ച​ർ ലൂ​പ്​ പ​ദ്ധ​തി എ​ന്നി​വ​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ്​ എ​യ​ർ​ടാ​ക്സി ആ​ൽ മ​ക്​​തൂം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡി​ങ്​ ന​ട​ത്തി​യ​താ​യി ശൈ​ഖ്​ ഹം​ദാ​ൻ പ്ര​ഖ്യാ​പി​ച്ച​ത്.

എ​മി​റേ​റ്റി​ലെ ഗ​താ​ഗ​ത ശൃം​ഖ​ല​ക​ളു​മാ​യി പു​തി​യ ആ​ശ​യ​ങ്ങ​ൾ സം​യോ​ജി​പ്പി​ക്കു​ക​യും കാ​ൽ​ന​ട​ക്കാ​ർ​ക്കും സൈ​ക്ലി​സ്റ്റു​ക​ൾ​ക്കും​ സൗ​ഹൃ​ദ​ന​ഗ​ര​മാ​ക്കി ദു​ബൈ മാ​റ്റു​ക​യും ചെ​യ്യു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്​ ദു​ബൈ​യെ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച താ​മ​സ​ത്തി​നും ജോ​ലി ചെ​യ്യു​ന്ന​തി​നു​മു​ള്ള ന​ഗ​ര​മാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക്​ ന​മ്മെ അ​ടു​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

ഏ​രി​യ​ൽ ടാ​ക്സി പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ചെ​യ​ർ​മാ​ൻ മ​താ​ർ അ​ൽ താ​യ​ർ ശൈ​ഖ്​ ഹം​ദാ​ന്​ വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി. ജോ​ബി ഏ​വി​യേ​ഷ​നാ​ണ്​ പ​രീ​ക്ഷ പ​റ​ക്ക​ൽ സം​ഘ​ടി​പ്പി​ച്ച​ത്. ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി, ദു​ബൈ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ 2026ൽ ​എ​മി​റേ​റ്റി​ൽ ആ​ദ്യ എ​യ​ർ ടാ​ക്സി സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ക്കാ​നാ​ണ്​ തീ​രു​മാ​നം.

The first air taxi has taken off in Dubai

Next TV

Related Stories
യുഎഇയിൽ തണുപ്പിന്റെ കാലം, ദുബായിൽ താപനില 21°C ആയി കുറയും; ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത

Nov 8, 2025 12:44 PM

യുഎഇയിൽ തണുപ്പിന്റെ കാലം, ദുബായിൽ താപനില 21°C ആയി കുറയും; ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത

യുഎഇയിൽ തണുപ്പിന്റെ കാലം, പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത, ദുബായിൽ താപനില 21°C വരെ...

Read More >>
അപകടമേറുന്നു.....! സുപ്രധാന തീരുമാനവുമായി ഷാർജയും ദുബായും; അതിവേഗ ട്രാക്കുകളിൽ ഇത്തരം വാഹനങ്ങൾക്ക് വിലക്ക്

Nov 1, 2025 10:40 AM

അപകടമേറുന്നു.....! സുപ്രധാന തീരുമാനവുമായി ഷാർജയും ദുബായും; അതിവേഗ ട്രാക്കുകളിൽ ഇത്തരം വാഹനങ്ങൾക്ക് വിലക്ക്

ഷാർജ ദുബായ് പ്രധാന റോഡുകളിലെ അതിവേഗ ട്രാക്കുകളിൽ ഡെലിവറി ബൈക്കുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്നു മുതൽ...

Read More >>
യുഎഇയിലെ ഇന്ത്യക്കാർക്കായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട്; സ്വന്തമാക്കാൻ ഓൺലൈനായി അപേക്ഷിക്കാം

Oct 28, 2025 05:15 PM

യുഎഇയിലെ ഇന്ത്യക്കാർക്കായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട്; സ്വന്തമാക്കാൻ ഓൺലൈനായി അപേക്ഷിക്കാം

യുഎഇയിലെ ഇന്ത്യക്കാരായ പ്രവാസികൾക്കായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ...

Read More >>
Top Stories










News Roundup