https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഖത്തറിന്റെ പൈതൃകം വിളിച്ചോതി ഒട്ടകമേള;ജസിലാത്ത് അൽ-അത്ത'യ്ക്ക് ഉജ്ജ്വല തുടക്കം

ഖത്തറിന്റെ പൈതൃകം വിളിച്ചോതി ഒട്ടകമേള;ജസിലാത്ത് അൽ-അത്ത'യ്ക്ക് ഉജ്ജ്വല തുടക്കം
2026-01-13T11:46:00 | By Kezia Baby

ദോഹ:(https://gcc.truevisionnews.com/) ഖത്തറിന്റെ സമ്പന്നമായ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന അഞ്ചാമത് ഖത്തർ ഒട്ടക മേള 'ജസിലാത്ത് അൽ-അത്ത' 2026 ന് ആവേശകരമായ തുടക്കം. ഷഹാനിയയിലെ ലബ്‌സീർ മസായൻ ഏരിയയിൽ ആവേശത്തോടെ പുരോഗമിക്കുന്ന മേളയിൽ 31 ദിവസങ്ങളിലായി ആവേശകരമായ പോരാട്ടങ്ങളാണ് നടക്കുക.

ജനുവരി 11-ന് ആരംഭിച്ച ഈ സാംസ്കാരിക, കായിക മാമാങ്കം ഫെബ്രുവരി 10 വരെ നീണ്ടുനിൽക്കും. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ള ഒട്ടക ഉടമകളുടെ റെക്കോർഡ് പങ്കാളിത്തമാണ് ഈ വർഷത്തെ മേളയുടെ പ്രത്യേകത.ക ചർച്ച ഇന്ന് കൊച്ചിയിൽ

ഒട്ടകങ്ങളുടെ സൗന്ദര്യമത്സരമാണ് മേളയിലെ പ്രധാന ആകർഷണം. അൽ മഗാതീർ, അസായേൽ, മുജാഹിം എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 119 റൗണ്ടുകളിലെ മത്സരങ്ങളാണ് നടക്കുന്നത്. ഇതിൽ അൽ മഗാതീർ വിഭാഗത്തിൽ 37 റൗണ്ടുകളും, അസായേലിൽ 44 റൗണ്ടുകളും, മുജാഹിം വിഭാഗത്തിൽ 38 റൗണ്ടുകളുമാണുള്ളത്.

അൽ മഗാതീർ മത്സരങ്ങൾ ജനുവരി 11 മുതൽ ജനുവരി 21 വരെയും അസായേൽ ജനുവരി 22 മുതൽ ഫെബ്രുവരി 1 വരെയും മുജാഹിം മത്സരങ്ങൾ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 10 വരെയും നടക്കും. എല്ലാ ദിവസവും രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പ്രദർശനങ്ങളും മത്സരങ്ങളും നടക്കുന്നത്.

ഓരോ റൗണ്ടിലെയും വിജയികൾക്കായി 56 ആഡംബര വാഹനങ്ങളും 149 പ്രതീകാത്മക പുരസ്കാരങ്ങളും ഉൾപ്പെടെ വൻ സമ്മാനത്തുകയുമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ആദ്യ ദിവസമായ ഞായറാഴ്ച അൽ അസ്‌ബ പ്രൊഡക്ഷൻ അൽ ശുആൽ സഫ്ർ, ശഖ് അഹ്മർ, വാദ് ക്ലാസുകളിലായി ഒട്ടകങ്ങൾ മത്സരിച്ചു. മേളയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ സംഘാടകർ കർശനമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

ഒട്ടകങ്ങളിൽ കൃത്രിമത്വമോ ഹോർമോൺ പ്രയോഗങ്ങളോ നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്താൻ വിശദമായ പരിശോധനകൾ നടത്തുന്നുണ്ട്. ഇതിനായി ഒട്ടക ഉടമകൾക്ക് 3,000 റിയാൽ ഫീസ് നൽകി പ്രീ-ടെസ്റ്റിംഗ് നടത്താനുള്ള സൗകര്യവും ഖത്തർ ഒട്ടക മസായൻ ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്.


കൂടാതെ, പ്രാദേശിക വിധികർത്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'റാഇ അൽ നസർ' എന്ന പുതിയ പുരസ്കാരവും മികച്ച കവിതയ്ക്ക് 30,000 റിയാൽ സമ്മാനത്തുകയുള്ള 'ജസിലാത്ത് അൽ അത്ത' കവിതാ പുരസ്‌കാരവും ഇത്തവണ പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്.


സന്ദർശകർക്കായി മേളയയിൽ വിവിധ സാംസ്‌കാരിക പരിപാടികൾ, കരകൗശല പ്രദർശനങ്ങൾ, പരമ്പരാഗത വിപണികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഖത്തറിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് ഇത്തരം കായിക വിനോദങ്ങളെ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ വാർഷിക മേള സംഘടിപ്പിക്കുന്നത്.


മേളയിലേക്കുള്ള പ്രവേശന നിരക്ക് 200 ഖത്തർ റിയാലാണ്. വി.ഐ.പി ടിക്കറ്റ് നിരക്ക് 300 റിയാലും പാർക്കിംഗ് ടിക്കറ്റിന് 500 റിയാലുമാണ്.

Content Highlight: Jasilat Al-Atta, the camel festival that showcases Qatar's heritage, gets off to a flying start

Next TV

adimage
Related Stories
ഇനി കൂടെ കൂട്ടിക്കോ! വളർത്തുമൃഗങ്ങൾക്കും ഇനി ക്യാബിനിൽ യാത്ര ചെയ്യാം; ഏകീകൃത മാനദണ്ഡങ്ങളുമായി അന്താരാഷ്ട്ര വ്യോമയാന സംഘടന

Jul 20, 2026 04:51 PM

ഇനി കൂടെ കൂട്ടിക്കോ! വളർത്തുമൃഗങ്ങൾക്കും ഇനി ക്യാബിനിൽ യാത്ര ചെയ്യാം; ഏകീകൃത മാനദണ്ഡങ്ങളുമായി അന്താരാഷ്ട്ര വ്യോമയാന സംഘടന

വിമാനത്തിൽ പൂച്ചകളെയും നായ്ക്കളെയും ക്യാബിനിൽ കൊണ്ടുപോകാൻ IATA പുതിയ മാർഗനിർദേശങ്ങൾ. CR-1 കണ്ടെയ്നർ, PETC ബുക്കിംഗ്, ആരോഗ്യ സർട്ടിഫിക്കറ്റ് എന്നിവ...

Read More >>
 യു.എ.ഇയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടു;  തകരാറിന് കാരണത്തെ കുറിച്ച്  ഔദ്യോഗിക വിശദീകരണം നൽകാതെ മെറ്റാ കമ്പനി

Jul 20, 2026 03:06 PM

യു.എ.ഇയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടു; തകരാറിന് കാരണത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണം നൽകാതെ മെറ്റാ കമ്പനി

യു.എ.ഇയിൽ ഞായറാഴ്ച ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സാങ്കേതിക തടസ്സം. നൂറുകണക്കിന് ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാനും ഫീഡ് കാണാനും കഴിഞ്ഞില്ല....

Read More >>
രാത്രി തനിച്ച് ഇറങ്ങാം...; ലോകത്തിലെ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ 11ാം സ്ഥാനം നേടി ബഹ്റൈൻ

Jul 17, 2026 10:52 PM

രാത്രി തനിച്ച് ഇറങ്ങാം...; ലോകത്തിലെ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ 11ാം സ്ഥാനം നേടി ബഹ്റൈൻ

2026-ലെ നുംബിയോ മിഡ്-ഇയർ സുരക്ഷാ സൂചികയിൽ ലോകത്ത് 11-ാം സ്ഥാനവും അറബ് രാജ്യങ്ങളിൽ നാലാം സ്ഥാനവും ബഹ്‌റൈന്. കഴിഞ്ഞ 2 വർഷത്തിനിടെ 5 സ്ഥാനങ്ങൾ...

Read More >>
പ്രവാസികൾക്ക് സുവർണ്ണാവസരം! മക്കയും മദീനയും നിയോമും പട്ടികയിൽ; വിദേശികൾക്ക് ഭൂമിയും ഫ്ലാറ്റും സ്വന്തമാക്കാൻ സൗദിയിൽ വൻ ഇളവുകൾ

Jun 25, 2026 07:17 PM

പ്രവാസികൾക്ക് സുവർണ്ണാവസരം! മക്കയും മദീനയും നിയോമും പട്ടികയിൽ; വിദേശികൾക്ക് ഭൂമിയും ഫ്ലാറ്റും സ്വന്തമാക്കാൻ സൗദിയിൽ വൻ ഇളവുകൾ

വിദേശികൾക്ക് രാജ്യത്ത് റിയൽ എസ്​റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്ന പുതിയ നിയമത്തിന് കീഴിൽ, വസ്തുവകകൾ വാങ്ങാൻ അനുമതിയുള്ള ഭൂമിശാസ്ത്രപരമായ...

Read More >>
കൂടുതല്‍ അവധി ....! വേനല്‍ച്ചൂടില്‍ ആശ്വാസവുമായി ദുബൈ; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവുകള്‍

Jun 25, 2026 12:41 PM

കൂടുതല്‍ അവധി ....! വേനല്‍ച്ചൂടില്‍ ആശ്വാസവുമായി ദുബൈ; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവുകള്‍

വേനല്‍ച്ചൂടില്‍ ആശ്വാസവുമായി ദുബൈ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍...

Read More >>
Top Stories










adimage adimage adimage
Entertainment News





adimage