ഖത്തർ എയർവേയ്സ് സർവീസുകൾ നിർത്തി, പ്രത്യേക സർവീസുമായി സ്പൈസ് ജെറ്റും ഇൻഡിഗോയും

ഖത്തർ എയർവേയ്സ് സർവീസുകൾ നിർത്തി, പ്രത്യേക സർവീസുമായി സ്പൈസ് ജെറ്റും ഇൻഡിഗോയും
Mar 3, 2026 05:02 PM | By VIPIN P V

ദോഹ: (gcc.truevisionnews.com) ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ പുനരാരംഭിക്കില്ലെന്ന് ഖത്തർ എയർവേയ്സ്. ഇറാന്റെ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ഖത്തർ വ്യോമപാത അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർവേയ്സ് സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി അറിയിച്ചത്. വിമാന വിവരങ്ങളും നിർദേശങ്ങളും തങ്ങളുടെ വൈബ് സൈറ്റ് വഴി വീക്ഷിക്കണമെന്നും ഖത്തർ എയർവേയ്സ് അറിയിച്ചു.

അതേസമയം, യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് സ്പൈസ് ജെറ്റ് പ്രത്യേക വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഫുജൈറ വിമാനത്താവളത്തിൽനിന്ന് ചൊവ്വാഴ്ച മൂന്ന് സർവീസുകൾ ഉണ്ടാകും. കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേയ്ക്കായിരിക്കും സർവീസുകൾ. കൊച്ചി സർവീസ് ചൊവ്വാഴ്ച രാത്രി 8.10നും, ബുധനാഴ്ച രണ്ട് സർവീസും വ്യാഴാഴ്ച ഒരു സർവീസും നടത്തുമെന്നാണ് സ്‌പൈസ് ജെറ്റ് അറിയിച്ചിരിക്കുന്നത്.

ജിദ്ദയിൽനിന്ന് ഇന്ത്യയിലേക്ക് ഇൻഡിഗോ എയർലൈൻസ് പ്രത്യേക സർവീസ് നടത്തുമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ യുദ്ധം തുടങ്ങിയശേഷം മിഡിൽ ഈസ്റ്റിൽനിന്ന് 13,000 വിമാന സർവീസുകൾ റദ്ദാക്കിയതായാണ് വിവരം. ഫെബ്രുവരി 28 മുതലുള്ള കണക്കാണ് പുറത്തു വിട്ടത്. 32,003 സർവീസുകൾ ആണ് കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ നടത്തേണ്ടിയിരുന്നത്.

Qatar Airways suspends services SpiceJet and IndiGo operate special services

Next TV

Related Stories
ഹജ്ജ് തീർഥാടകയായ മലയാളി വയോധിക മദീനയിൽ മരിച്ചു

May 14, 2026 10:40 PM

ഹജ്ജ് തീർഥാടകയായ മലയാളി വയോധിക മദീനയിൽ മരിച്ചു

ഹജ്ജ് തീർഥാടകയായ മലയാളി വയോധിക മദീനയിൽ...

Read More >>
സൗദിയിൽ ഇടിമിന്നലേറ്റ് മരിച്ച  പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

May 14, 2026 10:38 PM

സൗദിയിൽ ഇടിമിന്നലേറ്റ് മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ജോലിസ്ഥലത്ത്​ വെച്ച്​ ഇടിമിന്നലേറ്റു , മരണം, മൃതദേഹം നാട്ടിലെത്തിച്ചു...

Read More >>
ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം;കപ്പൽ മുങ്ങി, 14 നാവികർ സുരക്ഷിതർ

May 14, 2026 04:07 PM

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം;കപ്പൽ മുങ്ങി, 14 നാവികർ സുരക്ഷിതർ

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം;കപ്പൽ മുങ്ങി, 14 നാവികർ...

Read More >>
കുവൈത്തിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ്  മരിച്ചു

May 14, 2026 08:51 AM

കുവൈത്തിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു

കുവൈത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി...

Read More >>
ഖത്തറില്‍ രണ്ട് കുട്ടികൾ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു; ഖബറടക്കം ഇന്ന്

May 13, 2026 06:01 PM

ഖത്തറില്‍ രണ്ട് കുട്ടികൾ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു; ഖബറടക്കം ഇന്ന്

ഖത്തറില്‍ രണ്ട് കുട്ടികൾ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു, ഖബറടക്കം...

Read More >>
Top Stories

News Roundup