കുവൈത്ത് സിറ്റി : ( gcc.truevisionnews.com ) കുവൈത്തിലെ അബ്ബാസിയയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശി ചിറക്കര മുറ്റത്ത് ബിജു സി. മാണി – ലിബി ബിജു ദമ്പതികളുടെ മകൾ ഫെബ ബിജു മാണി (14) ആണ് അന്തരിച്ചത്.
പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ അബ്ബാസിയ ഹൈവേ മാർക്കറ്റിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫെബ. ഫർവാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സംസ്കരിക്കും.
Malayali student dies after falling from top of building in Kuwait




































