ജാഗ്രതാ നിർദ്ദേശം; ഒമാനിൽ രണ്ട് ദിവസം ശക്തമായ പൊടിക്കാറ്റിന് സാധ്യത

ജാഗ്രതാ നിർദ്ദേശം; ഒമാനിൽ രണ്ട് ദിവസം ശക്തമായ പൊടിക്കാറ്റിന് സാധ്യത
May 13, 2026 03:39 PM | By Athira V

മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

തുറസ്സായ സ്ഥലങ്ങളിലും മരുഭൂമി മേഖലകളിലും പൊടിപടലങ്ങൾ ഉയരുന്നത് കാഴ്ചാപരിധി കുറയ്ക്കാൻ കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

വടക്കൻ ഗവർണറേറ്റുകളിലും അൽ വുസ്ത ​ഗവർണറേറ്റിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കൂടാതെ അറേബ്യൻ കടൽ തീരങ്ങളിൽ തെക്കുപടിഞ്ഞാറൻ കാറ്റും അനുഭവപ്പെടും.

മുസന്ദം ഗവർണറേറ്റിലെ പടിഞ്ഞാറൻ തീരങ്ങളിലും അറേബ്യൻ കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. തിരമാലകൾ രണ്ട് മീറ്റർ വരെ ഉയർന്നേക്കാം.

ഒമാൻ കടൽ തീരങ്ങളിൽ കടൽ പൊതുവെ ശാന്തമായിരിക്കും. മേഖലയിലെ മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.

Meteorological Department warns of dust storms in various parts of Oman

Next TV

Related Stories
ഇനി എഐ നിരീക്ഷണം; ദുബായിൽ പാർക്കിങ് നിയന്ത്രിക്കാൻ 500ലേറെ നൂതന ക്യാമറകൾ

May 13, 2026 04:13 PM

ഇനി എഐ നിരീക്ഷണം; ദുബായിൽ പാർക്കിങ് നിയന്ത്രിക്കാൻ 500ലേറെ നൂതന ക്യാമറകൾ

ദുബായിൽ പാർക്കിങ് നിയന്ത്രിക്കാൻ 500ലേറെ നൂതന...

Read More >>
കൈയ്യിൽ പ്ലാസ്റ്റിക് ബാഗുണ്ടോ? പിഴ 50 മുതൽ 1,000 റിയാൽ വരെ; നിയമലംഘനം ആവർത്തിച്ചാൽ തുക ഇരട്ടിയാകും

May 13, 2026 03:42 PM

കൈയ്യിൽ പ്ലാസ്റ്റിക് ബാഗുണ്ടോ? പിഴ 50 മുതൽ 1,000 റിയാൽ വരെ; നിയമലംഘനം ആവർത്തിച്ചാൽ തുക ഇരട്ടിയാകും

പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾക്ക് നിരോധനം, ഒമാൻ എൻവയോൺമെന്റ്...

Read More >>
താമസസ്ഥലത്ത് വെച്ച് ശ്വാസതടസ്സം, ജുബൈലിൽ പ്രവാസി മലയാളി അന്തരിച്ചു

May 13, 2026 03:32 PM

താമസസ്ഥലത്ത് വെച്ച് ശ്വാസതടസ്സം, ജുബൈലിൽ പ്രവാസി മലയാളി അന്തരിച്ചു

താമസസ്ഥലത്ത് വെച്ച് ശ്വാസതടസ്സം, ജുബൈലിൽ പ്രവാസി മലയാളി...

Read More >>
ജൂബൈലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; യുവാവ് മരിച്ചു

May 13, 2026 02:02 PM

ജൂബൈലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; യുവാവ് മരിച്ചു

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; ജൂബൈലിൽ ഇന്ത്യൻ യുവാവ്...

Read More >>
Top Stories

News Roundup