ജൂബൈലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; യുവാവ് മരിച്ചു

ജൂബൈലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; യുവാവ് മരിച്ചു
May 13, 2026 02:02 PM | By Susmitha Surendran

ജൂബൈൽ: ( https://gcc.truevisionnews.com/) റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച്​ ഇന്ത്യൻ യുവാവ് മരിച്ചു. ജുബൈലിലാണ്​ കാൽനടയാത്രക്കാരനായ ജാർഖണ്ഡ് ബൊക്കാറോ സ്വദേശി തഷ്മീം അക്തർ മുഹമ്മദ് ഒവൈസ് സർവാർ (24) മരിച്ചത്. ജൂബൈൽ ഹൈവേയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ തഷ്മീമിനെ കാർ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ റെഡ് ക്രസൻറ്​ സംഘം ഉടൻ തന്നെ ജൂബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ജൂബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് തഷ്മീം അക്തർ തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. ജൂബൈലിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പ്രവാസി വെൽഫെയർ ജൂബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു. മുഹമ്മദ് ഒവൈസ് സർവർ ആണ് തഷ്മീമി​െൻറ പിതാവ്, മാതാവ്: നസീൻ പർവീൻ.

Indian youth dies after being hit by car while crossing road in Jubail

Next TV

Related Stories
ഒമാനില്‍ ഡ്യൂട്ടിക്കിടെ ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവര്‍ മരിച്ചു, ജീവനക്കാർക്ക് പരിക്ക്

May 13, 2026 11:38 AM

ഒമാനില്‍ ഡ്യൂട്ടിക്കിടെ ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവര്‍ മരിച്ചു, ജീവനക്കാർക്ക് പരിക്ക്

ഒമാനില്‍ ഡ്യൂട്ടിക്കിടെ ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവര്‍ മരിച്ചു, ജീവനക്കാർക്ക്...

Read More >>
കുവൈത്തിൽ വൻ പരിശോധന: 64 കെട്ടിടങ്ങൾ പൂട്ടി സീൽ വെച്ചു; കർശന നടപടിയുമായി ഫയർ ഫോഴ്‌സ്

May 13, 2026 10:42 AM

കുവൈത്തിൽ വൻ പരിശോധന: 64 കെട്ടിടങ്ങൾ പൂട്ടി സീൽ വെച്ചു; കർശന നടപടിയുമായി ഫയർ ഫോഴ്‌സ്

കുവൈത്തിൽ വൻ പരിശോധന: 64 കെട്ടിടങ്ങൾ പൂട്ടി സീൽ വെച്ചു; കർശന നടപടിയുമായി ഫയർ...

Read More >>
സർക്കാർ ജീവനക്കാർക്ക് കോളടിച്ചു,​ ബലിപ്പെരുന്നാളിന് യുഎഇയിൽ 9 ദിവസത്തെ അവധി

May 13, 2026 08:12 AM

സർക്കാർ ജീവനക്കാർക്ക് കോളടിച്ചു,​ ബലിപ്പെരുന്നാളിന് യുഎഇയിൽ 9 ദിവസത്തെ അവധി

യുഎഇയിലെ സർക്കാർ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി...

Read More >>
പ്രവാസി മലയാളി ദോഹയിൽ മരിച്ചു

May 12, 2026 10:47 PM

പ്രവാസി മലയാളി ദോഹയിൽ മരിച്ചു

പ്രവാസി മലയാളി ദോഹയിൽ മരിച്ചു...

Read More >>
Top Stories










News Roundup