ദോഹ: ആലപ്പുഴ സ്വദേശി ദോഹയിൽ അന്തരിച്ചു . ചേർത്തല കുറുപ്പൻകുളങ്ങര ഇറവേലി സ്റ്റീഫൻ ജോസഫ് (58) ആണ് മരിച്ചത്. 20 വർഷമായി ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജെമ്മ സ്റ്റീഫൻ. പിതാവ്: ജോസഫ് സൈമൺ. മാതാവ്: ഫിലോമിന. മക്കൾ: സ്റ്റെവിൻ സ്റ്റീഫൻ, സ്റ്റിയ സ്റ്റീഫൻ. ഐ.സി.ബി.എഫ് റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നു.
Expatriate Malayali dies in Doha




































