ദുബായ് : ( gcc.truevisionnews.com ) ബലിപ്പെരുന്നാൾ പ്രമാണിച്ച് യു.എ.ഇയിൽ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു, ഈ മാസം 25 മുതൽ 29 വരെയാണ് പൊതുമേഖലയിൽ അവധി. ശനിയും ഞായറും ഉൾപ്പെടെയുള്ള വാരാന്ത്യ അവധിദിവസങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ജീവനക്കാർക്ക് 9 ദിവസത്തെ അവധി ലഭിക്കും. മേയ് 23ന് തുടങ്ങുന്ന അവധിക്ക് ശേഷം ജൂൺ ഒന്നിനായിരിക്കും ഓഫീസുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുക.
ഹജ് മാസപ്പിറവി നിരീക്ഷിക്കുന്നതിനായി 17ന് ചാന്ദ്രദർശന സമിതി യോഗം ചേരും, ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം 18ന് ദുൽഹജ് മാസം ആരംഭിക്കാനാണ് സാദ്ധ്യത. മാസപ്പിറവി ദൃശ്യമാകുന്നതിനുസരിച്ചായിരിക്കും അറഫാ ദിനവും ബലിപ്പെരുന്നാളും സ്ഥിരീകരിക്കുക , നിലവിലെ കണക്കുകൾ പ്രകാരം അറഫാദിനം 26നും ബലിപ്പെരുന്നാൾ 27നുമാണ് ആഘോഷിക്കുക.
Eid al Adha holiday announced for government employees in the UAE





















.jpeg)
.jpeg)








