May 12, 2026 11:37 AM

ദുബൈ: ( gcc.truevisionnews.com ) ബലിപെരുന്നാൾ പ്രമാണിച്ച് ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 31 വെള്ളിയാഴ്ച വരെയായിരിക്കും അവധി. അവധിക്ക് ശേഷം ജൂൺ ഒന്ന് തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചു.

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം മെയ് 27 ബുധനാഴ്ചയാണ് യു.എ.ഇയിൽ ഇത്തവണത്തെ ബലിപെരുന്നാൾ പ്രതീക്ഷിക്കുന്നത്. ഹജ്ജ് കർമ്മങ്ങളിലെ പ്രധാന ദിവസമായ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയും ആയിരിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. എന്നാൽ മാസപ്പിറവി കാണുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ പെരുന്നാൾ തീയതികളിൽ ഔദ്യോഗികമായി അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

പെരുന്നാൾ അവധി ആഘോഷിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കുടുംബാംഗങ്ങൾക്കും അധികൃതർ ആശംസകൾ നേർന്നു.



Eid holiday declared for private schools in Dubai

Next TV

Top Stories










News Roundup