മക്ക: ( gcc.truevisionnews.com )ഹജ് തീർഥാടന രേഖകളിൽ കൃത്രിമം കാട്ടിയ 18 വിദേശികളെ മക്ക മേഖലാ പൊലീസ് അറസ്റ്റ് ചെയ്തു. താമസ രേഖയായ ഇഖാമ, നുസുക് കാർഡുകൾ, ഹജ് റിസ്റ്റ് ബാൻഡുകൾ എന്നിവ വ്യാജമായി നിർമിച്ചതിനാണ് നടപടി. പിടിയിലായവരിൽ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ പൗരന്മാരാണുള്ളത്.
ഹജ്ജിന് എത്തുന്നവർക്കായി അനധികൃതമായി രേഖകൾ നിർമിച്ചു നൽകുന്ന സംഘമാണ് പിടിയിലായത്. ഇവരെ തുടനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹജ് ചട്ടങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് പൊതുസുരക്ഷാ ഡയറക്ടറേറ്റ് പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ 999 എന്ന നമ്പറിലും അറിയിക്കാവുന്നതാണ്.
ഹജ് സുരക്ഷ ഉറപ്പാക്കുന്നതിനായി മക്കയിലേക്കുള്ള കവാടങ്ങളിൽ പ്രത്യേക പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വ്യാജ രേഖകൾ തിരിച്ചറിയാൻ ഓരോ കാർഡിലെയും ഡേറ്റ സൂക്ഷ്മമായി പരിശോധിക്കാനുള്ള സംവിധാനങ്ങളുടെ നിർമാണം കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കിയതിനാൽ പഴുതടച്ച പരിശോധന സാധ്യമാകും. പിടിക്കപ്പെട്ടവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
18 foreigners arrested for forging Hajj documents



























.jpeg)








