ഒരു സെക്കന്റ് വൈകിയിരുന്നെങ്കിൽ...! സിഗ്നൽ ലംഘിച്ച് ചീറിപ്പാഞ്ഞ് കാർ; ദുബായിൽ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഒരു സെക്കന്റ് വൈകിയിരുന്നെങ്കിൽ...! സിഗ്നൽ ലംഘിച്ച് ചീറിപ്പാഞ്ഞ് കാർ; ദുബായിൽ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
May 10, 2026 12:50 PM | By Anusree vc

ദുബൈ: ( https://gcc.truevisionnews.com/ ) റെഡ് സിഗ്നൽ മറികടന്ന് അമിതവേഗതയിൽ പാഞ്ഞ കാറിന് മുന്നിൽനിന്ന് പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സീബ്ര ലൈനിലൂടെ സ്ട്രോളറുമായി (കുട്ടിവണ്ടി) റോഡ് മുറിച്ചുകടക്കുകയായിരുന്നു യുവതി. തൊട്ടുപിറകിലായി മറ്റൊരു കുട്ടി ഇ-സ്കൂട്ടറിലും ഉണ്ടായിരുന്നു.

ഈ സമയം ചുവന്ന ലൈറ്റ്​ കത്തിയിരുന്നെങ്കിലും കാർ അമിത വേഗതയിൽ കുഞ്ഞിന്‍റെ തൊട്ടരികിലൂടെ കടന്നുപോകുകയായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ്​ അപകടം ഒഴിവായത്​.

ദുബൈ പൊലീസ്​ എക്സിൽ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ നെഞ്ചിടിപ്പോടെ അല്ലാതെ കണാനാവില്ല. വീഡിയോ നിമിഷ നേരം കൊണ്ട്​ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. റെഡ്​ സിഗ്​നൽ മറികടന്നത്​ കൂടാതെ സീബ്ര ലൈനിൽ കാൽനട യാത്രക്കാർക്ക്​ മുൻഗണന നൽകണമെന്ന നിയമവും ഡ്രൈവർ പാലിച്ചിരുന്നില്ലെന്ന്​ ദുബൈ പൊലീസ്​ അറിയിച്ചു. ദുബൈയിൽ റെഡ്​ സിഗ്​നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ബ്ലാക്ക്​ പോയിന്‍റുമാണ്​ ശിക്ഷ. കൂടാതെ വാഹനം ഒരു മാസത്തേക്ക്​ പിടിച്ചെടുക്കുകയും ചെയ്യും. സീബ്ര ലൈനിൽ കാൽനടക്കാർക്ക്​ മുൻഗണന നൽകിയില്ലെങ്കിൽ 500 ദിർഹം പിഴയും ആറ്​ ബ്ലാക്ക്​ പോയിന്‍റുമാണ്​ ശിക്ഷയെന്നും ദുബൈ പൊലീസ്​ ഓർമിപ്പിച്ചു.

Content Highlight: Baby barely escapes after car runs through traffic light in Dubai

Next TV

Related Stories
യുഎഇയിൽ വരുംമാസങ്ങളിൽ അത്യുഷ്ണവും അപ്രതീക്ഷിത മഴയും; വില്ലൻ 'എൽനിനോ' പ്രതിഭാസം

Jun 10, 2026 04:36 PM

യുഎഇയിൽ വരുംമാസങ്ങളിൽ അത്യുഷ്ണവും അപ്രതീക്ഷിത മഴയും; വില്ലൻ 'എൽനിനോ' പ്രതിഭാസം

യുഎഇയിൽ വരുംമാസങ്ങളിൽ അത്യുഷ്ണവും അപ്രതീക്ഷിത മഴയും; വില്ലൻ 'എൽനിനോ'...

Read More >>
പ്രവാസി മലയാളിയായ യുവാവ് ഒമാനിൽ മരിച്ചു

Jun 10, 2026 07:43 AM

പ്രവാസി മലയാളിയായ യുവാവ് ഒമാനിൽ മരിച്ചു

പ്രവാസി മലയാളിയായ യുവാവ് ഒമാനിൽ...

Read More >>
ലൈസൻസോ ഹെൽത്ത് കാർഡോ ഇല്ല, പാത്രങ്ങൾ പോലും വൃത്തിഹീനമായി; ജിദ്ദയിൽ മിഠായി നിർമാണ കേന്ദ്രത്തിന് പൂട്ടിട്ട് അധികൃതർ

Jun 10, 2026 07:38 AM

ലൈസൻസോ ഹെൽത്ത് കാർഡോ ഇല്ല, പാത്രങ്ങൾ പോലും വൃത്തിഹീനമായി; ജിദ്ദയിൽ മിഠായി നിർമാണ കേന്ദ്രത്തിന് പൂട്ടിട്ട് അധികൃതർ

ജി​ദ്ദ ഗവർണറേറ്റിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പേസ്ട്രി-സ്വീറ്റ്സ് നിർമാണ ഫാക്ടറിക്ക്...

Read More >>
 75% കടന്ന് ഒക്യുപൻസി നിരക്ക്; മദീനയിലെ ഹോട്ടലുകളിൽ ആവശ്യക്കാരേറുന്നു

Jun 10, 2026 07:24 AM

75% കടന്ന് ഒക്യുപൻസി നിരക്ക്; മദീനയിലെ ഹോട്ടലുകളിൽ ആവശ്യക്കാരേറുന്നു

മദീനയിലെ ഹോട്ടൽ താമസസൗകര്യ മേഖലയിൽ കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന റെക്കോർഡ് വളർച്ച...

Read More >>
ഒമാനിൽ ആസൂത്രിത വാഹനക്കടത്ത് ശ്രമം തകർത്തു; രണ്ട് അറബ് പൗരന്മാർ പൊലീസിന്റെ പിടിയിൽ

Jun 9, 2026 05:31 PM

ഒമാനിൽ ആസൂത്രിത വാഹനക്കടത്ത് ശ്രമം തകർത്തു; രണ്ട് അറബ് പൗരന്മാർ പൊലീസിന്റെ പിടിയിൽ

ഒമാനിൽ നിന്ന് വാഹനം കള്ളക്കടത്ത്, രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ ...

Read More >>
Top Stories

News Roundup

Entertainment News