യുഎഇ: ( https://gcc.truevisionnews.com/ ) യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പഠന രീതി തുടരുമോ എന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകും. ഇറാന്‍ വീണ്ടും ആക്രമണങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച വീണ്ടും ഓണ്‍ലൈന്‍ ആയി മാറ്റിയിരുന്നു.
നാളെ വൈകിട്ട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മേഖലയുടെ സുരക്ഷയും പഠനത്തിന്റെ തുടര്‍ച്ചയും ഉറപ്പാക്കുന്ന രീതിയിലായിരിക്കും പുതിയ തീരുമാനമെന്നു മന്ത്രാലയങ്ങള്‍ വ്യക്തമാക്കി.
പരീക്ഷകള്‍ മുടക്കമില്ലാതെ നടക്കും എന്നാണ് സൂചന. രക്ഷിതാക്കളും കുട്ടികളും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരണമെന്നും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
അമേരിക്ക-ഇറാന്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമേല്‍പ്പിക്കാനുള്ള ഇറാന്റെ ആക്രമണ ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു.

രണ്ട് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും നേരിട്ടതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഇറാന്‍ തയ്യാറായില്ല.
ഇതുവരെ 551 ബലിസ്റ്റിക് മിസൈലുകളും ഇരുപത്തിയൊന്‍പത് ക്രൂയിസ് മിസൈലുകളും 2263 ഡ്രൈണുകളും നേരിട്ടതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.ഇതോടെ ഇറാന്റെ ആക്രമണങ്ങളില്‍ ആകെ പരുക്കേറ്റവരുടെ എണ്ണം ഇരുന്നൂറ്റി മുപ്പത് കഴിഞ്ഞു.
Content Highlight: Educational institutions in the UAE, online learning method, decision tomorrow





















.jpeg)








