പത്തുവർഷമായി നാട്ടിൽ പോകാതിരുന്ന പ്രവാസി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

  പത്തുവർഷമായി നാട്ടിൽ പോകാതിരുന്ന പ്രവാസി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
Jun 24, 2026 04:04 PM | By Susmitha Surendran
#Expatriate #Indian #Death #Riyadh

റിയാദ് :(https://gcc.truevisionnews.com/)റിയാദിലെ താമസസ്ഥലത്ത് പ്രവാസി ഇന്ത്യാക്കാരൻ മരിച്ച നിലയിൽ. തമിഴ്നാട് മേമംഗലം സ്വദേശി ചെല്ല പാണ്ഡ്യൻ (58) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കാർഗോ ഓഫിസിൽ ജീവനക്കാരനായ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ താമസസ്ഥലത്തെ കിടക്കയിൽ സുഹൃത്തുക്കൾ കണ്ടെത്തുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. അവസാനമായി നാട്ടിലേക്ക് അവധിക്ക് പോയത് കഴിഞ്ഞ പത്തുവർഷത്തിനു മുൻപാണെന്ന് ഒപ്പമുള്ളവർ പറഞ്ഞു.

പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം ഷുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സേതുപതി അറുമുഖം, രാസമണി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സെൽവി, മകൾ: മഹാലക്ഷ്മി.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, അബ്ദുറഹ്മാൻ ചേലമ്പ്ര, ഷറഫു തേഞ്ഞിപ്പലം, ഷാജഹാൻ കരുനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട് നാട്ടിൽ.



Content Highlight: Expatriate Indian found dead at residence in Riyadh

#Expatriate #Indian #Death #Riyadh

Next TV

Related Stories
ഷാർജയിൽ പബ്ലിക് പാർക്കിംഗ് സമയം അർദ്ധരാത്രി വരെ നീട്ടി; ജൂലൈ 1 മുതൽ പുതിയ മാറ്റം

Jun 24, 2026 05:18 PM

ഷാർജയിൽ പബ്ലിക് പാർക്കിംഗ് സമയം അർദ്ധരാത്രി വരെ നീട്ടി; ജൂലൈ 1 മുതൽ പുതിയ മാറ്റം

ഷാർജയിൽ പബ്ലിക് പാർക്കിംഗ് സമയം അർദ്ധരാത്രി വരെ...

Read More >>
ഇവി വിപ്ലവവുമായി ദുബായ്; 'ഗ്രീൻ ചാർജർ' പദ്ധതിയിലൂടെ പിന്നിട്ടത് 31 കോടി കിലോമീറ്റർ

Jun 24, 2026 04:01 PM

ഇവി വിപ്ലവവുമായി ദുബായ്; 'ഗ്രീൻ ചാർജർ' പദ്ധതിയിലൂടെ പിന്നിട്ടത് 31 കോടി കിലോമീറ്റർ

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ഗ്രീൻ ചാർജർ, ദുബായ്,...

Read More >>
അല്‍ ഐനില്‍ മഴ മുന്നറിയിപ്പ്: യാത്രക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

Jun 24, 2026 02:51 PM

അല്‍ ഐനില്‍ മഴ മുന്നറിയിപ്പ്: യാത്രക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

അല്‍ ഐനില്‍ മഴ മുന്നറിയിപ്പ്, യാത്രക്കാര്‍ ജാഗ്രത പാലിക്കാന്‍...

Read More >>
പ്രവാസി മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു

Jun 24, 2026 12:00 PM

പ്രവാസി മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് സൗദിയിൽ...

Read More >>
Top Stories










News Roundup






Entertainment News