ഹുർമുസ് കടലിടുക്ക് അടയ്ക്കാനുള്ള നീക്കം അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി സൗദി അറേബ്യ

ഹുർമുസ് കടലിടുക്ക് അടയ്ക്കാനുള്ള നീക്കം അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി സൗദി അറേബ്യ
May 9, 2026 01:20 PM | By Anusree vc

റിയാദ്: ( gcc.truevisionnews.com )ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിനോ അന്താരാഷ്ട്ര ജലപാതകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനോ ഉള്ള നീക്കങ്ങളെ സൗദി അറേബ്യ ശക്തമായി എതിർത്തു. സൈപ്രസിലെ പാഫോസിൽ നടന്ന ‘മെഡ് 9’ (MED9) ഉച്ചകോടിയിൽ അറബ് ലീഗ് അംഗരാജ്യങ്ങളുടെയും പടിഞ്ഞാറൻ ബാൾക്കൻ രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് സൗദി ഈ നിലപാട് വ്യക്തമാക്കിയത്. സൗദി വിദേശകാര്യ ഉപമന്ത്രി എൻജിനീയർ വലീദ് അൽഖുറൈജി യോഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചു സംസാരിച്ചു.

ലോകവ്യാപാരത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും വിപണിയിൽ സ്ഥിരത നിലനിർത്തുന്നതിനും സൗദി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ലോജിസ്റ്റിക്കൽ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിലൂടെയും ഗതാഗത-സംഭരണ ശൃംഖലകളുടെ പ്രതിരോധശേഷി ഉറപ്പാക്കുന്നതിലൂടെയും വിതരണ സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി വഹിക്കുന്ന സുപ്രധാന പങ്കിനെ അദ്ദേഹം പ്രസംഗത്തിൽ അടിവരയിട്ടു.

നാവിഗേഷൻ സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമം ഉറപ്പുനൽകുന്ന അടിസ്ഥാന തത്വമാണെന്നും അത് വിട്ടുവീഴ്ചയില്ലാതെ സംരക്ഷിക്കപ്പെടണമെന്നും അൽഖുറൈജി ഓർമിപ്പിച്ചു. സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കാൻ രാജ്യങ്ങൾക്കിടയിൽ കൂട്ടായ ഏകോപനം ആവശ്യമാണ്. രാസവളങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും നീക്കത്തെ ഇത്തരം തടസ്സങ്ങൾ ബാധിക്കുന്നത് ആഗോള ഭക്ഷ്യസുരക്ഷാ സംവിധാനത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതൊരു സാഹചര്യത്തിലും അത്യാവശ്യ വസ്തുക്കളുടെ വിതരണത്തെ സമർദത്തിലാക്കുന്ന രീതികളിൽ നിന്ന് എല്ലാ കക്ഷികളും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Saudi Arabia clarifies stance on move to close Strait of Hormuz

Next TV

Related Stories
യുഎഇയിൽ വരുംമാസങ്ങളിൽ അത്യുഷ്ണവും അപ്രതീക്ഷിത മഴയും; വില്ലൻ 'എൽനിനോ' പ്രതിഭാസം

Jun 10, 2026 04:36 PM

യുഎഇയിൽ വരുംമാസങ്ങളിൽ അത്യുഷ്ണവും അപ്രതീക്ഷിത മഴയും; വില്ലൻ 'എൽനിനോ' പ്രതിഭാസം

യുഎഇയിൽ വരുംമാസങ്ങളിൽ അത്യുഷ്ണവും അപ്രതീക്ഷിത മഴയും; വില്ലൻ 'എൽനിനോ'...

Read More >>
പ്രവാസി മലയാളിയായ യുവാവ് ഒമാനിൽ മരിച്ചു

Jun 10, 2026 07:43 AM

പ്രവാസി മലയാളിയായ യുവാവ് ഒമാനിൽ മരിച്ചു

പ്രവാസി മലയാളിയായ യുവാവ് ഒമാനിൽ...

Read More >>
ലൈസൻസോ ഹെൽത്ത് കാർഡോ ഇല്ല, പാത്രങ്ങൾ പോലും വൃത്തിഹീനമായി; ജിദ്ദയിൽ മിഠായി നിർമാണ കേന്ദ്രത്തിന് പൂട്ടിട്ട് അധികൃതർ

Jun 10, 2026 07:38 AM

ലൈസൻസോ ഹെൽത്ത് കാർഡോ ഇല്ല, പാത്രങ്ങൾ പോലും വൃത്തിഹീനമായി; ജിദ്ദയിൽ മിഠായി നിർമാണ കേന്ദ്രത്തിന് പൂട്ടിട്ട് അധികൃതർ

ജി​ദ്ദ ഗവർണറേറ്റിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പേസ്ട്രി-സ്വീറ്റ്സ് നിർമാണ ഫാക്ടറിക്ക്...

Read More >>
 75% കടന്ന് ഒക്യുപൻസി നിരക്ക്; മദീനയിലെ ഹോട്ടലുകളിൽ ആവശ്യക്കാരേറുന്നു

Jun 10, 2026 07:24 AM

75% കടന്ന് ഒക്യുപൻസി നിരക്ക്; മദീനയിലെ ഹോട്ടലുകളിൽ ആവശ്യക്കാരേറുന്നു

മദീനയിലെ ഹോട്ടൽ താമസസൗകര്യ മേഖലയിൽ കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന റെക്കോർഡ് വളർച്ച...

Read More >>
ഒമാനിൽ ആസൂത്രിത വാഹനക്കടത്ത് ശ്രമം തകർത്തു; രണ്ട് അറബ് പൗരന്മാർ പൊലീസിന്റെ പിടിയിൽ

Jun 9, 2026 05:31 PM

ഒമാനിൽ ആസൂത്രിത വാഹനക്കടത്ത് ശ്രമം തകർത്തു; രണ്ട് അറബ് പൗരന്മാർ പൊലീസിന്റെ പിടിയിൽ

ഒമാനിൽ നിന്ന് വാഹനം കള്ളക്കടത്ത്, രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ ...

Read More >>
Top Stories










News Roundup






Entertainment News