സലാല: (https://gcc.truevisionnews.com/) ഒമാനിലെ സലാലയിൽ ദീർഘകാലമായി പ്രവാസിയായിരുന്ന കോഴിക്കോട് കട്ടിപ്പാറ സ്വദേശി അക്ബർ (40) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ആറ് വർഷമായി സലാലയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
സലാലയിലെ പ്രവാസി സമൂഹത്തിനിടയിൽ സജീവ സാന്നിധ്യമായിരുന്ന അക്ബർ, ഐസിഎഫ് ന്യൂ സലാല യൂണിറ്റ് സെനറ്റ് മെമ്പറായും പ്രവർത്തിച്ചിരുന്നു. അബ്ദുൽ സലാമിന്റേയും പരേതയായ സുബൈദയുടേയും മകനാണ്.ജസ്‌ലയാണ് ഭാര്യ. മകൻ: മുഹമ്മദ് ബാദുഷ.
മൃതദേഹം പൂനൂർ നാറപൊഴിൽ പള്ളി ഖബർസ്ഥാനത്തിൽ ഖബറടക്കി. അക്ബറിന്റെ അകാല നിര്യാണത്തിൽ സലാലയിലെ സാമൂഹിക-സാംസ്കാരിക പ്രവർത്തകരും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി
Salala, a native of Kozhikode, passed away in her native country





































