അബുദാബി : (https://gcc.truevisionnews.com/) എമിറേറ്റിലെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഡെലിവറി മോട്ടർ സൈക്കിളുകൾക്ക് പ്രധാന റോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (എഡി മൊബിലിറ്റി).
ഈ മാസം 15 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും സുരക്ഷിതമായ യാത്രാ സാഹചര്യമൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പരിഷ്‌കാരം. പ്രധാനമായും രണ്ട് മേഖലകളിലാണ് നിരോധനം ബാധകമാകുക:
∙ മണിക്കൂറിൽ 120 കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയുള്ള റോഡുകൾ.
∙ ഷെയ്ഖ് സായിദ് റോഡിലെ ഷെയ്ഖ് സായിദ് ബ്രിഡ്ജ് മുതൽ ഷെയ്ഖ് സായിദ് ടണൽ വരെയുള്ള ഭാഗം.
അമിതവേഗമുള്ള ഹൈവേകളിൽ ഡെലിവറി ബൈക്കുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനാണ് ഈ തീരുമാനം. നിശ്ചിത വേഗമുള്ള റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കി പകരം സംവിധാനങ്ങൾ ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിച്ചു.
ഡ്രൈവർമാരും ഡെലിവറി കമ്പനികളും പുതിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും എഡി മൊബിലിറ്റി വ്യക്തമാക്കി.
Delivery bike riders in Abu Dhabi beware





































