ദുബായ്: (https://gcc.truevisionnews.com/) ദുബായിലെ അൽ ഖബൈസി മേഖലയിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്.
ആകാശത്തേക്ക് ഉയർന്ന കറുത്ത പുകയുടെ ദൃശ്യങ്ങൾ നിലവിലെ പ്രാദേശിക സംഘർഷ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് അധികൃതരുടെ വിശദീകരണം.
വെള്ളിയാഴ്ച രാവിലെ 06.12-നാണ് ദുബായ് ഓപ്പറേഷൻ റൂമിൽ തീപ്പിടുത്തത്തെക്കുറിച്ചുള്ള സന്ദേശം ലഭിച്ചത്. വെറും ഏഴ് മിനിറ്റിനുള്ളിൽ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. പോർട്ട് സയീദ്, അൽ ഹമ്രിയ സ്റ്റേഷനുകളിൽ നിന്നുള്ള ടീമുകൾ അതിവേഗം സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി.
Heavy smoke rises above warehouse in Dubai; authorities warn against fake news





































