അബൂദബി: ( https://gcc.truevisionnews.com/ ) ഫോണിലൂടെ നിരന്തരം വിളിച്ച് മാനസികമായി ബുദ്ധിമുട്ടിച്ചയാൾക്കെതിരെ കോടതിയുടെ കർശന നടപടി. പരാതിക്കാരന് നേരിടേണ്ടി വന്ന മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി 60,000 ദിർഹം (ഏകദേശം 13 ലക്ഷത്തിലധികം രൂപ) നൽകാനാണ് കോടതി ഉത്തരവിട്ടത്.
പരാതിയില്‍ നേരത്തേ ക്രിമിനല്‍ കോടതിയും പ്രതി കുറ്റക്കാരനെന്നു കണ്ടെത്തുകയും 51,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
കേസ് സിവില്‍ കോടതിയിലെത്തിയതോടെ കോടതി അധികമായി 9000 ദിര്‍ഹം കൂടി പരാതിക്കാരന് നല്‍കാനാണ് ഉത്തരവിട്ടത്. പ്രതി പരാതിക്കാരന് നിരന്തരം ഫോണ്‍ വിളിച്ചതിലൂടെ അദ്ദേഹത്തിന് ശല്യവും മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാവുകയും ചെയ്തുവെന്ന് കോടതിക്കു ബോധ്യപ്പെട്ടു. അതേസമയം ക്രിമിനല്‍ കോടതി ഇതിനകം തന്നെ ശിക്ഷിച്ചതിനാല്‍ കേസ് തള്ളണമെന്നായിരുന്നു പ്രതി സിവില്‍ കോടതിയില്‍ വാദിച്ചത്.
Content Highlight: If you harass someone by calling them, you will get a 'job'; Court awards compensation





























.jpeg)






