May 11, 2026 01:29 PM

കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) കുവൈത്തിൽ എത്തുന്ന പ്രവാസികൾക്കായുള്ള ആരോഗ്യ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കുന്നു. ജി.സി.സി ഹെൽത്ത് കൗൺസിലിന്റെ പുതിയ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയുള്ള തീരുമാനമാണ് ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചത്.

54 നിർദേശങ്ങൾ ഉൾപ്പെടുത്തിയ പുതിയ നിയമാവലിയിൽ പ്രവാസികൾ കുവൈത്തിലേക്ക് എത്തുന്നതിന് മുൻപും ശേഷവും നടത്തേണ്ട ആരോഗ്യ പരിശോധന മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നുണ്ട്. വിദേശത്തുള്ള അംഗീകൃത മെഡിക്കൽ സെന്ററുകളെ ഡിജിറ്റൽ സംവിധാനത്തിലൂടെ നേരിട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ബന്ധിപ്പിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ടുകളിലെ സുതാര്യത ഉറപ്പാക്കാനും കൃത്രിമം തടയാനുമാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

പ്രവാസികൾക്കുള്ള മെഡിക്കൽ പരിശോധനകളും പ്രതിരോധ കുത്തിവെപ്പുകളും കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. വിദേശ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളിൽ കർശന നിരീക്ഷണവും ഉണ്ടാകും. പൊതുജനാരോഗ്യ സംരക്ഷണവും രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Kuwait tightens health and safety checks on expatriates

Next TV

Top Stories










News Roundup