കെണിയിൽ വീഴരുതേ...! വലിയ പെരുന്നാള്‍ അടുത്തിരിക്കെ ഓണ്‍ലൈന്‍ ഓഫര്‍ തട്ടിപ്പുകൾ വർദ്ധിക്കുന്നു; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

കെണിയിൽ വീഴരുതേ...! വലിയ പെരുന്നാള്‍ അടുത്തിരിക്കെ ഓണ്‍ലൈന്‍ ഓഫര്‍ തട്ടിപ്പുകൾ വർദ്ധിക്കുന്നു; മുന്നറിയിപ്പുമായി ദുബായ് പൊലീസ്
May 13, 2026 04:22 PM | By VIPIN P V

ദുബായ്: ( gcc.truevisionnews.com ) വലിയ പെരുന്നാള്‍ അടുത്തിരിക്കെ ഓണ്‍ലൈന്‍ ഓഫര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. യാത്രാടിക്കറ്റ് മുതല്‍ ഡ്രസ്സ് വരെ വ്യാജഓഫര്‍ നല്‍കി പണം തട്ടാന്‍ ശ്രമം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം കൈമാറി ഷോപ്പിങ് നടത്തരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഷോപ്പിങ് നടക്കുന്നത് ബലിപെരുന്നാള്‍ പോലുള്ള ഉത്സവ സീസണുകളിലാണ്. ഈ സമയത്ത് തന്നെയാണ് കൂടുതല്‍ തട്ടിപ്പുകാര്‍ പുറത്തിറങ്ങുന്നതും. ഈ സാഹചര്യത്തിലാണ് ഓഫര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് ദുബായ് പൊലീസ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ഓഫറുകള്‍ വഴി ഉപഭോക്താക്കളെ വലയിലാക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.

വിമാന ടിക്കറ്റ് ബുക്കിങ്, വസ്ത്രവ്യാപാരം, ഇലക്ട്രോണ്‍ സാധനങ്ങളുടെ വില്‍പ്പന തുടങ്ങി വിവിധ മേഖകള്‍ ഇത്തരക്കാര്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നു. ആകര്‍ഷകമായ ഓണ്‍ലൈന്‍ ഓഫറുകളുമായി ഉപഭോക്താക്കളെ സമീപിക്കുന്നതാണ് ഇത്തരക്കാരുടെ രീതി. എന്നാല്‍ മിക്കപ്പോഴും ഇത്തരത്തില്‍ ബുക്ക് ചെയ്യുന്ന സാധനങ്ങളോ സേവനങ്ങളോ ഉപഭോക്താക്കള്‍ക്ക് ലഭിക്കാറില്ല. അഥവാ കിട്ടിയാലും ഓണ്‍ലൈന്‍ പരസ്യത്തില്‍ പറഞ്ഞിരുന്നതില്‍ നിന്ന് വിഭിന്നമായി ഗുണമേന്മയില്ലാത്തവയാകും ലഭിക്കുക.

ഡീല്‍ അവസാനിച്ചു കഴിഞ്ഞാല്‍ ഈ സൈറ്റുകള്‍ അപ്രത്യക്ഷമാകും. ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ ആധികാരികത എപ്പോഴും പരിശോധിക്കണം. വ്യക്തികള്‍ അക്കൗണ്ടുകളിലേക്ക് പണം നല്‍കി ഷോപ്പിങ് നടത്തരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പിന് ഇരയാവുകയോ സംശയകരമായ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ അറിയിക്കണമെന്നും ദുബായ് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Online offer scams are on the rise Dubai Police warns

Next TV

Related Stories
ഇനി എഐ നിരീക്ഷണം; ദുബായിൽ പാർക്കിങ് നിയന്ത്രിക്കാൻ 500ലേറെ നൂതന ക്യാമറകൾ

May 13, 2026 04:13 PM

ഇനി എഐ നിരീക്ഷണം; ദുബായിൽ പാർക്കിങ് നിയന്ത്രിക്കാൻ 500ലേറെ നൂതന ക്യാമറകൾ

ദുബായിൽ പാർക്കിങ് നിയന്ത്രിക്കാൻ 500ലേറെ നൂതന...

Read More >>
കൈയ്യിൽ പ്ലാസ്റ്റിക് ബാഗുണ്ടോ? പിഴ 50 മുതൽ 1,000 റിയാൽ വരെ; നിയമലംഘനം ആവർത്തിച്ചാൽ തുക ഇരട്ടിയാകും

May 13, 2026 03:42 PM

കൈയ്യിൽ പ്ലാസ്റ്റിക് ബാഗുണ്ടോ? പിഴ 50 മുതൽ 1,000 റിയാൽ വരെ; നിയമലംഘനം ആവർത്തിച്ചാൽ തുക ഇരട്ടിയാകും

പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾക്ക് നിരോധനം, ഒമാൻ എൻവയോൺമെന്റ്...

Read More >>
ജാഗ്രതാ നിർദ്ദേശം; ഒമാനിൽ രണ്ട് ദിവസം ശക്തമായ പൊടിക്കാറ്റിന് സാധ്യത

May 13, 2026 03:39 PM

ജാഗ്രതാ നിർദ്ദേശം; ഒമാനിൽ രണ്ട് ദിവസം ശക്തമായ പൊടിക്കാറ്റിന് സാധ്യത

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒമാന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റിന്...

Read More >>
താമസസ്ഥലത്ത് വെച്ച് ശ്വാസതടസ്സം, ജുബൈലിൽ പ്രവാസി മലയാളി അന്തരിച്ചു

May 13, 2026 03:32 PM

താമസസ്ഥലത്ത് വെച്ച് ശ്വാസതടസ്സം, ജുബൈലിൽ പ്രവാസി മലയാളി അന്തരിച്ചു

താമസസ്ഥലത്ത് വെച്ച് ശ്വാസതടസ്സം, ജുബൈലിൽ പ്രവാസി മലയാളി...

Read More >>
ജൂബൈലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; യുവാവ് മരിച്ചു

May 13, 2026 02:02 PM

ജൂബൈലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; യുവാവ് മരിച്ചു

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; ജൂബൈലിൽ ഇന്ത്യൻ യുവാവ്...

Read More >>
Top Stories

News Roundup