---
title: "റിയാദിൽ കായിക മത്സരത്തിനിടെ കൈയാങ്കളി: പ്രതികളെ പിടികൂടി"
english_title: "Handcuffing during a sports match in Riyadh: Suspects arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359203/handcuffing-during-a-sports-match-in-riyadh-suspects-arrested"
published_at: "2026-05-13T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a046b290da88_arrest.jpg"
keywords: []
---

# റിയാദിൽ കായിക മത്സരത്തിനിടെ കൈയാങ്കളി: പ്രതികളെ പിടികൂടി

> **Lead Summary:** **റിയാദ്: **തലസ്ഥാന നഗരിയിൽ നടന്ന കായിക മത്സരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഏതാനും പേരെ റിയാദ്​ പൊലീസ് അറസ്​റ്റ്​ ചെയ്തു. ഇവരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

## Article Content

**റിയാദ്: **തലസ്ഥാന നഗരിയിൽ നടന്ന കായിക മത്സരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഏതാനും പേരെ റിയാദ്​ പൊലീസ് അറസ്​റ്റ്​ ചെയ്തു. ഇവരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

കായിക മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് മാധ്യമ വക്താവ് വ്യക്തമാക്കി. പരിപാടിയിൽ കാണികളായി എത്തിയവർ തമ്മിലാണ് വാക്കേറ്റവും തുടർന്ന് കൈയാങ്കളിയും ഉണ്ടായത്.

സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും നിലവിൽ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും, കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി കേസ് പബ്ലിക് പ്രോസിക്യൂഷന് ഉടൻ കൈമാറുമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359203/handcuffing-during-a-sports-match-in-riyadh-suspects-arrested)