റിയാദ്:( https://gcc.truevisionnews.com/)സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തിരുവനന്തപുരം വെമ്പായം സ്വദേശി പുളിക്കക്കോണത്ത് പാണയിൽവീട്ടിൽ അൽ അസീം (34) മരിച്ചു. ഇദ്ദേഹം ഓടിച്ച കാർ ഒരു ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തു വെച്ച് തന്നെ അൽ അസീം മരണപ്പെട്ടു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ പുരോഗമിക്കുന്നു. പിതാവ്: അബ്‌ദുൽ സലാം, മാതാവ്: നസീഹ ബീവി, ഭാര്യ: സഹിയ ബാനു.
A Malayali youth died in a car-truck collision in Saudi Arabia.

































