സൗദിയുടെ ഏകീകരണത്തിന് സാക്ഷിയായ 142-കാരൻ; നാസർ അൽവദാഇ റിയാദിൽ അന്തരിച്ചു

സൗദിയുടെ ഏകീകരണത്തിന് സാക്ഷിയായ 142-കാരൻ; നാസർ അൽവദാഇ റിയാദിൽ അന്തരിച്ചു
Jan 11, 2026 09:59 PM | By Kezia Baby

ജിദ്ദ: (https://gcc.truevisionnews.com/)സൗദിയിലെ ഏറ്റവും പ്രായം കൂടിയ പൗരൻ നാസർ അൽവദാഇ അന്തരിച്ചു. 142-ാം വയസ്സിലായിരുന്നു അന്ത്യം. സൗദി തലസ്ഥാനമായ റിയാദിൽ ഖബറടക്കി.

രാജ്യത്തിന്റെ ഏകീകരണം മുതൽ വികസന കുതിപ്പിനും സാക്ഷിയായാണ് സൗദിയുടെ മുതുമുത്തശ്ശൻ നാസർ അൽവദാഇ വിടപറഞ്ഞത്. അസീർ പ്രവിശ്യയിലെ ദഹറാൻ അൽ ജനുബിയയിലാണ് ജനിച്ചത്. മൂന്ന് ഭാര്യമാരും മക്കളും പേരമക്കളുമായി 134 കുടുംബാംഗങ്ങൾ ഉണ്ട്. 110 വയസ്സിലായിരുന്നു അവസാന വിവാഹം.

ഇതിൽ ഒരു പെൺകുഞ്ഞിനും ജന്മം നൽകി. മൂന്ന് ആണ്‍ മക്കളും പത്ത് പെൺമക്കളുമാണ് ഉണ്ടായിരുന്നത്. 90 വയസുള്ള മകൾ ഉൾപ്പെടെ നാല് പെൺമക്കളും ഒരു മകനും നേരത്തെ മരണപ്പെട്ടു.

കിങ് അബ്ദുൽ അസീസ് ബിൻ സൗദ് മുതൽ സൗദി രാജാക്കന്മാരോടും നേരിട്ട് ബന്ധം പുലർത്തിയിരുന്നു. അബ്ദുല്ല രാജാവ് ഒരു ലക്ഷം റിയാൽ ഉപഹാരം നൽകി അൽവദാഇയെ ആദരിച്ചു. ജീവിതത്തിലുടനീളം വിശ്വാസത്തിനും മതപരമായ കാര്യങ്ങളിലും സൂക്ഷ്മത പുലർത്തിയ അൽവദാഇ 40 തവണ ഹജ്ജ് നിർവഹിച്ചു.

ഗോതമ്പ്, ബാർലി, ചോളം, തൈര്, ചീസ്, തേൻ എന്നിവയായിരുന്നു മുത്തശ്ശന്റെ ഇഷ്ടഭക്ഷണം. യമനിലും സൗദിയിലുമുള്ള ബിസിനസ് വഴി സമ്പന്നനായായിരുന്നു ജീവിതം. സമൂഹത്തിലെ തർക്കങ്ങൾ പരിഹരിക്കുകയും സ്നേഹ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിൽ മികച്ച വ്യക്തത്വമായിരുന്നു അൽവദാഇ.

142-year-old Nasser Al-Wadaei dies in Riyadh

Next TV

Related Stories
വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ലക്ഷ്യം; പദ്ധതിയുമായി കുവൈത്ത്

Jan 3, 2026 10:55 AM

വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ലക്ഷ്യം; പദ്ധതിയുമായി കുവൈത്ത്

പദ്ധതിയുമായി കുവൈത്ത്, വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം...

Read More >>
യു.എ.ഇയിൽ സുപ്രധാന തീരുമാനം; പ്രായ പൂർത്തി ഇനി 18 വയസ്

Jan 2, 2026 01:57 PM

യു.എ.ഇയിൽ സുപ്രധാന തീരുമാനം; പ്രായ പൂർത്തി ഇനി 18 വയസ്

യു.എ.ഇയിൽ സുപ്രധാന തീരുമാനം, പ്രായ പൂർത്തി ഇനി 18...

Read More >>
വിദ്യാഭ്യാസ മേഖലയിൽ നിർണായക മാറ്റവുമായി നിയമം പുറത്തിറക്കി യുഎഇ

Dec 31, 2025 11:49 AM

വിദ്യാഭ്യാസ മേഖലയിൽ നിർണായക മാറ്റവുമായി നിയമം പുറത്തിറക്കി യുഎഇ

വിദ്യാഭ്യാസ മേഖലയിൽ നിർണായക മാറ്റവുമായി നിയമം പുറത്തിറക്കി യുഎഇ,നാഷണൽ എജ്യുക്കേഷണൽ...

Read More >>
പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം, പൊ​തു​ഗ​താ​ഗ​ത സ​ർ​വി​സ്​ സ​മ​യം പു​നഃ​ക്ര​മീ​ക​രിച്ചു

Dec 30, 2025 12:36 PM

പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം, പൊ​തു​ഗ​താ​ഗ​ത സ​ർ​വി​സ്​ സ​മ​യം പു​നഃ​ക്ര​മീ​ക​രിച്ചു

പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം, പൊ​തു​ഗ​താ​ഗ​ത സ​ർ​വി​സ്​ സ​മ​യം പു​നഃ​ക്ര​മീ​ക​രിച്ചു...

Read More >>
Top Stories

News Roundup