ദുബൈ: ( gcc.truevisionnews.com ) പുതുവത്സര ദിനത്തിൽ ദുബൈയിൽ പാർക്കിങ് സൗജന്യമാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ബഹുനില പാർക്കിങ് കെട്ടിടങ്ങൾ, അൽഖൈൽ ഗേറ്റ് എൻ-365 എന്നിവക്ക് ഇത് ബാധകമല്ല. ഇവിടങ്ങളിൽ ഫീസടച്ച് പാർക്കിങ് തുടരാം. മറ്റ് സ്ഥലങ്ങളിൽ ജനുവരി രണ്ട് മുതൽ പാർക്കിങ് ഫീസ് ഇൗടാക്കും.
അതേസമയം, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് പൊതുഗതാഗത സർവിസ് സമയം ആർ.ടി.എ പുനഃക്രമീകരിച്ചിട്ടുണ്ട്. കസ്റ്റമർ ഹാപ്പിനസ് സെന്റർ, പെയ്ഡ് പാർക്കിങ് സൗകര്യങ്ങൾ, പബ്ലിക് ബസ്, ദുബൈ മെട്രോ, ദുബൈ ട്രാം, ജലഗതാഗത സേവനങ്ങൾ, വെഹിക്ക്ൾ ടെസ്റ്റിങ് സെന്ററുകൾ എന്നിവയുടെ പ്രവർത്തനസമയത്തിലാണ് മാറ്റം. പുതുവത്സര ദിനത്തിൽ ആർ.ടി.എയുടെ കസ്റ്റമർ സെന്ററുകൾക്ക് അവധിയായിരിക്കും. എന്നാൽ അൽ ബർഷ, അൽ തവാർ, അൽ കിഫാഫ്, ആർ.ടി.എ ആസ്ഥാനം എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. ആർ.ടി.എയുടെ വാഹന ടെസ്റ്റിങ് കേന്ദ്രങ്ങൾക്കും ജനുവരി ഒന്നിന് അവധിയായിരിക്കും.
ആർ.ടി.എ ബസ്
ഡിസംബർ 31ന് ഉച്ച മുതൽ അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് ഇ 11 സർവിസ് നടത്തില്ല. അവസാന ട്രിപ്പ് അബൂദബിയിൽ നിന്ന് ഉച്ചക്ക് 12നും അൽ ഗുബൈ ബസ് സ്റ്റേഷനിൽ നിന്ന് രണ്ടിനും പുറപ്പെടും. ശേഷം ജനുവരി നാലുവരെ സർവിസ് ഉണ്ടാവില്ല. ഇക്കാലയളവിൽ ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബൂദബിയിലേക്കുള്ള ബസ് റൂട്ട് ഇ101 ഉപയോഗിക്കാമെന്ന് ആർ.ടി.എ നിർദേശിച്ചു. ഡിസംബർ 31ന് ഉച്ചക്ക് രണ്ട് മുതൽ ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് ഇ102 സർവിസ് നടത്തും.
ദുബൈ മെട്രോ സമയം
ഡിസംബർ 31ന് രാവിലെ അഞ്ചുമുതൽ രാത്രി 11.59 വരെ ജനുവരി ഒന്നിന് രാത്രി 12 മുതൽ 11.59 വരെ.
ദുബൈ ട്രാം
ഡിസംബർ 31ന് രാവിലെ ആറ് മുതൽ 11.59 വരെ.ജനുവരി ഒന്നിന് അർധരാത്രി 12 മുതൽ പിറ്റേന്ന് പുലർച്ച ഒരു മണിവരെ
Free parking in Dubai on New Year's Day,\ public transport service times rescheduled





























