ദോഹ: (gcc.truevisionnews.com) നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തറിലെ എല്ലാ കോടതി നടപടികളും തടസ്സമില്ലാതെ ഓൺലൈനായി തുടരുന്നതായി സുപ്രീം ജുഡീഷ്യറി കൗൺസിൽ അറിയിച്ചു. കേസുകളുടെ വാദം കേൾക്കുന്നതും വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നതും ഡിജിറ്റൽ സംവിധാനങ്ങൾ വഴിയായിരിക്കും. ആക്രമണ പശ്ചാത്തലത്തിലും കോടതി നടപടികൾ വേഗത്തിലാവാനാണ് ഈ നീക്കം.
ഇ-ലിറ്റിഗേഷൻ സംവിധാനം വഴി കക്ഷികൾക്കും അഭിഭാഷകർക്കും തങ്ങളുടെ കേസുകളുടെ സ്റ്റാറ്റസ് ഓൺലൈനായി നിരീക്ഷിക്കാൻ സാധിക്കും. പബ്ലിക് പ്രോസിക്യൂഷൻ, ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനം വേഗത്തിൽ നടക്കുന്നത്.
ഓൺലൈൻ കോടതി നടപടികളുമായി അഭിഭാഷകരും കക്ഷികളും പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്ന് കൗൺസിൽ വ്യക്തമാക്കി. കോടതികളിൽ നേരിട്ട് ഹാജരാകാതെ കോടതി വ്യവഹാരങ്ങൾ നടക്കുന്നത് നിലവിലെ സാഹചര്യത്തിൽ വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
Court proceedings in Qatar continue online judgments now delivered through digital portal


































