കുവൈത്ത്: (gcc.truevisionnews.com) ആലപ്പുഴ കായംകുളം പത്തിയൂർ സ്വദേശി പുളിമൂട്ടിൽ തോമസ് ജോർജ്ജ് (57) കുവൈത്തിൽ അന്തരിച്ചു. ജഹ്റ ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം. എഫ്.പി.എസ് കമ്പനി ജീവനക്കാരനായിരുന്നു. കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്. ഭാര്യ: ജിജി തോമസ് (ജഹ്‌റ ഹോസ്പിറ്റൽ). മക്കൾ: കാവ്യ, കവിത, അമൽ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നു. സംസ്ക്കാരം പത്തിയൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.
Expatriate Malayali passes away in Kuwait
































