റിയാദ്: ( gcc.truevisionnews.com ) മസാജ് സെന്റർ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പ്രവാസിയെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക സുരക്ഷാ വിഭാഗവും മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
മസാജ് സെന്‍ററുകളുടെ മറവിൽ അനാശാസ്യം നടത്തുകയായിരുന്നു പ്രവാസി. ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുന്നതിന് മുന്നോടിയായി നിയമ ലംഘകനെതിരെ പ്രാഥമിക നിയമ നടപടികള്‍ സ്വീകരിച്ചതായി റിയാദ് പൊലീസ് അറിയിച്ചു.
Immorality under the guise of a massage center; Expatriate arrested by police in Riyadh


































