അബുദാബി: ( gcc.truevisionnews.com ) യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴ പെയ്തു. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ ചില ഭാഗങ്ങളിലാണ് മഴ ലഭിച്ചത്. വടക്കൻ മേഖലകളിലെ ചിലയിടങ്ങളിൽ ഇന്നു ശക്തമായ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴയെത്തുടർന്ന് യുഎഇയിൽ തണുപ്പ് വർധിച്ചു. അബുദാബിയിലും ദുബായിലും രാത്രികാല താപനില 16 ഡിഗ്രി സെൽഷ്യസ് വരെയാകാൻ സാധ്യതയുണ്ട്. റാസൽഖൈമയിലെ ജബൽജെയ്‌സിലാണ് ഇന്നലെ ഏറ്റവും കുറഞ്ഞ താപനില (5.8) രേഖപ്പെടുത്തിയത്. ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വേഗം കുറച്ചും ജാഗ്രതയോടെയും വാഹനമോടിക്കണമെന്നും നിർദേശമുണ്ട്.
Heavy rain and lightning likely in UAE Meteorological Department issues alert






























