കുവൈത്ത് : (https://gcc.truevisionnews.com/)വേനൽക്കാല സീസൺ പ്രമാണിച്ച് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ച് കുവൈത്ത് എയർവേയ്‌സ്. ആഗോളതലത്തിൽ സർവീസ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ നഗരങ്ങളെ കുവൈത്തുമായി ബന്ധിപ്പിക്കാനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.
സലാല, അലക്‌സാൻഡ്രിയ, സൂറിച്ച്, മൈക്കോനോസ്, ഷാം അൽ ഷൈഖ്, മലാഗ, വിയന്ന, സരജാവോ, ബോഡ്രം, ട്രാബ്‌സോൺ, അന്റാലിയ എന്നീ നഗരങ്ങളിലേക്കാണ് പുതുതായി സർവീസുകൾ ആരംഭിക്കുന്നത്
എല്ലാ ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്കും 15 ശതമാനം ഇളവ് എയർലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്.താല്പര്യമുള്ളവർക്ക് ഫെബ്രുവരി 15 വരെ ഈ ആനുകൂല്യത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.ജനുവരി 25 മുതൽ ഏപ്രിൽ 30 വരെയുള്ള യാത്രകൾക്കാണ് ഈ ഇളവ് ബാധകം.
യാത്രക്കാർക്ക് മികച്ച സേവനവും സുഖകരമായ യാത്രാനുഭവവും ഉറപ്പാക്കുമെന്ന് കുവൈത്ത് എയർവേയ്‌സ് സിഇഒ അബ്ദുൽ വഹാബ് അൽ ഷാത്തി അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ യാത്രക്കാർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്
Kuwait Airways launches new services and discounts on ticket prices for summer travel


































