അബുദാബി : (https://gcc.truevisionnews.com/)തുടർച്ചയായ പത്താം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി സ്വന്തമാക്കി യുഎഇ തലസ്ഥാനമായ അബുദാബി. ആഗോള ഡാറ്റാ വെബ്സൈറ്റായ നംബിയോ പുറത്തുവിട്ട 2026-ലെ റാങ്കിങ്ങിലാണ് അബുദാബി ഒന്നാമതെത്തിയത്. ലോകമെമ്പാടുമുള്ള 150 രാജ്യങ്ങളിലെ നാനൂറിലധികം നഗരങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം.
കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ നഗരമെന്ന ഖ്യാതി അബുദാബി നിലനിർത്തി.പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ഏതൊരാൾക്കും ഭയരഹിതമായി നഗരത്തിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യാം എന്നത് സർവേയിൽ നിർണ്ണായകമായി.അബുദാബി പൊലീസിന്റെ ഡിജിറ്റൽ സംവിധാനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിതമായ സ്മാർട്ട് പൊലീസ് സേവനങ്ങൾ, 'സേഫ് സിറ്റി' പദ്ധതി എന്നിവ സുരക്ഷാ ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
അബുദാബിക്ക് പുറമെ യുഎഇയിലെ മറ്റ് നഗരങ്ങളായ ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ എന്നിവയും ഖത്തർ തലസ്ഥാനമായ ദോഹയും സുരക്ഷിത നഗരങ്ങളുടെ ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലയിലും സുസ്ഥിര സുരക്ഷയിലും അബുദാബി കൈവരിച്ച മുന്നേറ്റത്തിനുള്ള അംഗീകാരം കൂടിയാണിത്.
Abu Dhabi once again named the world's safest city, with no compromise on security


































