മക്ക/ മദീന : (https://gcc.truevisionnews.com/) ഹറം പള്ളികളിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് റെക്കോർഡിലേക്ക്. ഒരു മാസത്തിനിടെ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലുമായി എത്തിയത് 7.8 കോടിയിലധികം സന്ദർശകർ.
ഉംറ നിർവ്വഹിക്കാനും പ്രാർഥനകൾക്കുമായി 5.4 കോടി ആളുകൾ മക്ക ഹറം പള്ളിയിൽ മാത്രം എത്തിയത്. ഇതിൽ 1.48 കോടിയും ഉംറ തീർഥാടകരായിരുന്നു. 2.5 കോടി വിശ്വാസികൾ മദീനയിലെ പ്രവാചക പള്ളിയിൽ പ്രാർഥന നിർവ്വഹിക്കുകയും പ്രവാചകന്റെ കബറിടം സ്ഥിതിചെയ്യുന്ന റൗദ ശരീഫ് സന്ദർശിക്കുകയും ചെയ്തു.
സന്ദർശകരുടെ എണ്ണത്തിലുണ്ടായ വൻ വർധന കണക്കിലെടുത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇരു ഹറം പള്ളികളിലും ഒരുക്കിയത്. വിപുലമായ ഗതാഗത സൗകര്യങ്ങളും ഏർപ്പെടുത്തി.
ഡിജിറ്റൽ സേവനമായ നുസുക് ആപ്പ് വഴിയുള്ള പെർമിറ്റുകളും ഹറമൈൻ ട്രെയിൻ സർവീസും റെക്കോർഡ് സന്ദർശകരെ കൈകാര്യം ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ചു.
Pilgrimage flow: 54 million people visited the Grand Mosque in Mecca alone



































