(https://gcc.truevisionnews.com/)റിയാദ് റമദാനിൽ മദീനയിലെ മസ്ജിദുന്നബവിയിൽ നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യാൻ താല്പര്യമുള്ളവർക്കുള്ള പെർമിറ്റ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഇരു ഹറം കാര്യാലയം അറിയിച്ചു. വ്യക്തികൾക്ക് ഞായറാഴ്ച മുതൽ രണ്ട് ദിവസത്തേക്കും, സന്നദ്ധ സംഘടനകൾക്ക് വരുന്ന ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്കും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഇഹ്‌സാൻ പ്ലാറ്റ്ഫോം, നുസുക് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അംഗീകൃത കമ്പനികൾ നിശ്ചയിച്ചിട്ടുള്ള ഭക്ഷണത്തിന്റെ വില, വിതരണം ചെയ്യേണ്ട സ്ഥലം തുടങ്ങിയ വിവരങ്ങളും ആവശ്യമായ രേഖകളും ഫീസും സഹിതം മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വേണം അപേക്ഷ നൽകാൻ. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Breaking the fast at the Grand Mosque in Medina: Companies and individuals can apply


































