Jan 23, 2026 03:14 PM

ഒമാന്‍: ( gcc.truevisionnews.com ) സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കി ഒമാന്‍ ഭരണകൂടം. ഒമാനികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതിനിടെ പുതിയ നടപടി അരലക്ഷം  പ്രവാസികള്‍ക്ക് ജോലി നഷ്ടമാകാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.

ഒമാന്‍ തൊഴില്‍ മന്ത്രാലയം സ്വദേശിവത്ക്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമ്പോള്‍ ആശങ്കയോടെയാണ് പ്രവാസികള്‍ അതിനെ നോക്കികാണുന്നത്. എണ്ണ, പ്രകൃതി വാതകം, ലോജിസ്റ്റിക്‌സ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലാണ് അടുത്ത ഘട്ടമെന്ന നിലയില്‍ സ്വദേശിവത്ക്കരണം നടപ്പാക്കുക.

ഈ മേഖലയില്‍ നിന്ന് പ്രവാസികളായ തൊഴിലാളികളെ പരമാവധി ഒഴിവാക്കാനാണ് തീരുമാനമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലയില്‍ 50,000വും പൊതുമേഖലയില്‍ 10,000വും പുതിയ തൊഴിലവസരങ്ങള്‍ ഈ വര്‍ഷം അവസാന പാദത്തോടെ സ്വദേശികള്‍ക്കായി സൃഷ്ടിക്കുമെന്ന് പ്ലാനിംഗ് ആന്‍ഡ് ലേബര്‍ പോളിസി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ബിന്‍ മുറാദ് അല്‍ മലാഹി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനിലെ സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം 74,000 ആണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 'സഹെം' സംരംഭത്തിലൂടെ നിരവധി തൊഴിലന്വേഷകര്‍ക്ക് ഇതിനകം ജോലി ലഭ്യമാക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

ഒമാനില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള അരലക്ഷത്തോളം വരുന്ന പ്രവാസികളെ നേരിട്ട് ബാധിക്കുന്നതാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നടപടി. വരും നാളുകളില്‍ നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുമെന്നും വിലയിരുത്തപ്പെടുന്നു.



Oman tightens nazification half a million people will lose their jobs

Next TV

Top Stories










News Roundup