കുവൈത്തിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത

കുവൈത്തിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത
Jan 23, 2026 05:17 PM | By Roshni Kunhikrishnan

കുവൈത്ത് സിറ്റി:( gcc.truevisionnews.com ) കുവൈത്തിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ചില സമയങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ദറാർ അൽ അലി വ്യക്തമാക്കി.

ഉപരിതലത്തിലെ ന്യൂനമർദ്ദവും അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലെ അതിശൈത്യവുമുള്ള വായുപ്രവാഹവും ഒത്തുചേരുന്നതാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം.

വെള്ളിയാഴ്ച മിതമായ തോതിൽ മഴ ലഭിക്കും. ശനി രാത്രിയും ഞായറും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മഴ കുറഞ്ഞേക്കും.

മണിക്കൂറിൽ 12 മുതൽ 38 കിലോമീറ്റർ വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശും. ശനിയാഴ്ച കാറ്റിന്‍റെ വേഗത 50 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്.

ശക്തമായ കാറ്റിനെത്തുടർന്ന് കടലിൽ തിരമാലകൾ ആറ് അടിയിൽ കൂടുതൽ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

താപനില കുറയുന്നതിനൊപ്പം കഠിനമായ തണുപ്പും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ സൂചിപ്പിക്കുന്നു.

Rain likely in various parts of Kuwait from Thursday to Sunday

Next TV

Related Stories
തീർഥാടക പ്രവാഹം: മക്ക ഹറം പള്ളിയിൽ മാത്രം എത്തിയത് 5.4 കോടി പേർ

Jan 23, 2026 02:29 PM

തീർഥാടക പ്രവാഹം: മക്ക ഹറം പള്ളിയിൽ മാത്രം എത്തിയത് 5.4 കോടി പേർ

തീർഥാടക പ്രവാഹം: മക്ക ഹറം പള്ളിയിൽ മാത്രം എത്തിയത് 5.4 കോടി...

Read More >>
പൊലീസിനെ കണ്ടപ്പോൾ ഓടി; ക്രിസ്റ്റൽ മെത്തുമായി രണ്ട് അറബ് പൗരന്മാർ കുവൈത്ത് പൊലീസിന്റെ പിടിയിൽ

Jan 23, 2026 01:51 PM

പൊലീസിനെ കണ്ടപ്പോൾ ഓടി; ക്രിസ്റ്റൽ മെത്തുമായി രണ്ട് അറബ് പൗരന്മാർ കുവൈത്ത് പൊലീസിന്റെ പിടിയിൽ

പട്രോളിംഗിനിടെ പൊലീസിനെ കണ്ട് ഓടി, സംശയാസ്പദമായ സാഹചര്യം, പ്രവാസി യുവാക്കളെ പിടികൂടിയപ്പോൾ കൈവശം ക്രിസ്റ്റൽ...

Read More >>
റ​മ​ദാ​ന്‍ ടെ​ന്റു​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം; മാ​ര്‍ഗ​നി​ര്‍ദേ​ശ​വു​മാ​യി അ​ബൂ​ദ​ബി ന​ഗ​ര​ഗ​താ​ഗ​ത വ​കു​പ്പ്

Jan 23, 2026 11:18 AM

റ​മ​ദാ​ന്‍ ടെ​ന്റു​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം; മാ​ര്‍ഗ​നി​ര്‍ദേ​ശ​വു​മാ​യി അ​ബൂ​ദ​ബി ന​ഗ​ര​ഗ​താ​ഗ​ത വ​കു​പ്പ്

റ​മ​ദാ​ന്‍ ടെ​ന്റു​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം, മാ​ര്‍ഗ​നി​ര്‍ദേ​ശ​വു​മാ​യി അ​ബൂ​ദ​ബി ന​ഗ​ര​ഗ​താ​ഗ​ത...

Read More >>
സൗദിയിൽ നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു

Jan 23, 2026 11:08 AM

സൗദിയിൽ നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു

സൗദിയിൽ നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് അപകടം, രണ്ട് തൊഴിലാളികൾ...

Read More >>
പുണ്യയാത്ര പൂർത്തിയാക്കി മടക്കം; ഉംറ കഴിഞ്ഞ് മടങ്ങവെ മധ്യപ്രദേശ് സ്വദേശി സൗദിയിൽ അന്തരിച്ചു

Jan 23, 2026 10:43 AM

പുണ്യയാത്ര പൂർത്തിയാക്കി മടക്കം; ഉംറ കഴിഞ്ഞ് മടങ്ങവെ മധ്യപ്രദേശ് സ്വദേശി സൗദിയിൽ അന്തരിച്ചു

പുണ്യയാത്ര പൂർത്തിയാക്കി മടക്കം; ഉംറ കഴിഞ്ഞ് മടങ്ങവെ മധ്യപ്രദേശ് സ്വദേശി സൗദിയിൽ...

Read More >>
Top Stories

News Roundup