ദുബൈ: ( gcc.truevisionnews.com ) ശനിയാഴ്ച രാജ്യത്തിന്റെ ചിലയിടങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച കടലിലും തീരദേശ, വടക്കൻ പ്രദേശങ്ങളിലും കാലാവസ്ഥ തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമായിരിക്കും.
രാത്രി ഇത് മേഘാവൃതമാകും. താപനില അൽപം കൂടുമെങ്കിലും സുഖകരമായ കാലാവസ്ഥ തുടരും. 25 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയരില്ലെന്നും എൻ.സി.എം അറിയിച്ചു.തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നു.
മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുകയും ചിലപ്പോൾ മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗത കൈവരിക്കുകയും ചെയ്യും.അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും ചെറിയ രീതിയിലുള്ള കാറ്റിന് സാധ്യതയുണ്ട്.
Rain likely in some parts of UAE today temperatures to rise





























