റിയാദ്: (https://gcc.truevisionnews.com/) പത്ത് വർഷത്തിലേറെയായി സൗദി അറേബ്യയിലെ റിയാദിൽ പ്രവാസിയായിരുന്ന മാഹി പുന്നോൽ സ്വദേശി പറക്കാട്ട് മുഹമ്മദ് അജിനബ് (37) അന്തരിച്ചു.
റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിതമായി അസുഖം ബാധിച്ചത്.
ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് (ശനിയാഴ്ച്ച) രാവിലെ 9.30-ന് മനേക്കരയിലെ വീട്ടിലെത്തിക്കും. മീത്തലെ ചമ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പിതാവ്: മുഹമ്മദ്, മാതാവ്: സാബിറ, ഭാര്യ: ഷാനിദ, മക്കൾ: ഇശ്വ, ഇഷാൻ.
Malayali dies in Saudi Arabia while preparing to go home for vacation



































