രഹസ്യവിവരത്തിൽ പൊലീസ് പാഞ്ഞെത്തി; വീട് വളഞ്ഞ് നടത്തിയ പരിശോധനയിൽ ഹൈടെക് കഞ്ചാവ് കൃഷി കണ്ടെത്തി

രഹസ്യവിവരത്തിൽ പൊലീസ് പാഞ്ഞെത്തി; വീട് വളഞ്ഞ് നടത്തിയ പരിശോധനയിൽ ഹൈടെക് കഞ്ചാവ് കൃഷി കണ്ടെത്തി
Jan 24, 2026 05:18 PM | By Kezia Baby

കുവൈത്ത് സിറ്റി:(https://gcc.truevisionnews.com/) സ്വന്തം വീട്ടിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കൃഷി ചെയ്യുകയും അവ വിൽക്കാൻ ശ്രമിക്കുകയും ചെയ്ത കുവൈത്ത് സ്വദേശിനിക്ക് ക്രിമിനൽ കോടതി 15 വർഷം കഠിന തടവ് വിധിച്ചു. ശിക്ഷയ്ക്ക് പുറമെ 10,000 കുവൈത്ത് ദിനാർ (ഏകദേശം 27 ലക്ഷത്തിലധികം രൂപ) പിഴ അടയ്ക്കുകയും വേണം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം പ്രതിയുടെ

വീട്ടിൽ അത്യാധുനിക സജ്ജീകരണങ്ങളോടെ മയക്കുമരുന്ന് കൃഷി ചെയ്യുന്നതായും വൻതോതിൽ ലഹരിമരുന്ന് ശേഖരം സൂക്ഷിച്ചിട്ടുള്ളതായും ഉദ്യോഗസ്ഥർ കണ്ടെത്തി. മയക്കുമരുന്ന് കൃഷി ചെയ്യുക, അവ സംസ്കരിക്കുക, ലാഭത്തിനായി വിൽക്കാൻ ശ്രമിക്കുക, സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിയിക്കപ്പെട്ടത്.

കൃഷിക്കായി ഉപയോഗിച്ചിരുന്ന വിത്തുകളും അനുബന്ധ സാങ്കേതിക ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. കേസിൽ പ്രതിയായിരുന്ന മറ്റൊരു സ്വദേശി യുവാവിന് കോടതി ശിക്ഷ വിധിച്ചില്ല.

ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെങ്കിലും കച്ചവടത്തിലോ കൃഷിയിലോ പങ്കാളിയല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ഇളവ് നൽകിയത്. ഇയാളെ പുനരധിവാസത്തിന് വിധേയമാക്കാനാണ് സാധ്യത.

പ്രതിഭാഗം ഉന്നയിച്ച സാങ്കേതിക തടസ്സവാദങ്ങൾ കോടതി തള്ളി. പൊലീസിന്‍റെ അറസ്റ്റ് നടപടികളും പരിശോധനകളും കൃത്യമായ നിയമോപദേശത്തിന്‍റെയും വാറണ്ടിന്‍റെയും അടിസ്ഥാനത്തിലാണെന്ന് കോടതി വ്യക്തമാക്കി.ട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

High-tech cannabis cultivation discovered during house raid

Next TV

Related Stories
അൽഖൂസ് ക്രിയേറ്റിവ് മേഖലയിലേക്ക് മികച്ച റോഡുകളും യാത്രാ സൗകര്യങ്ങളും ഒരുക്കി

Jan 24, 2026 04:27 PM

അൽഖൂസ് ക്രിയേറ്റിവ് മേഖലയിലേക്ക് മികച്ച റോഡുകളും യാത്രാ സൗകര്യങ്ങളും ഒരുക്കി

അൽഖൂസ് ക്രിയേറ്റിവ് മേഖലയിലേക്ക് മികച്ച റോഡുകളും യാത്രാ സൗകര്യങ്ങളും...

Read More >>
ഫോൺ നോക്കി ഡ്രൈവിങ് വേണ്ട; നിയമലംഘനത്തിന് അബുദാബിയിൽ വൻ പിഴ

Jan 24, 2026 04:16 PM

ഫോൺ നോക്കി ഡ്രൈവിങ് വേണ്ട; നിയമലംഘനത്തിന് അബുദാബിയിൽ വൻ പിഴ

ഫോൺ നോക്കി ഡ്രൈവിങ് വേണ്ട, നിയമലംഘനത്തിന് അബുദാബിയിൽ വൻ...

Read More >>
യൂ​ത്ത് ഇ​ന്ത്യ കുവൈത്ത് ത​ർ​ബി​യ്യ​ത്ത് കാ​മ്പ​യി​ൻ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

Jan 24, 2026 01:54 PM

യൂ​ത്ത് ഇ​ന്ത്യ കുവൈത്ത് ത​ർ​ബി​യ്യ​ത്ത് കാ​മ്പ​യി​ൻ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

യൂ​ത്ത് ഇ​ന്ത്യ കുവൈത്ത് ത​ർ​ബി​യ്യ​ത്ത് കാ​മ്പ​യി​ൻ പോ​സ്റ്റ​ർ പ്ര​കാ​ശ​നം...

Read More >>
വേനൽക്കാല യാത്രകൾക്ക് കുവൈത്ത് എയർവേയ്‌സ്; പുതിയ സർവീസുകളും ടിക്കറ്റ് നിരക്കിൽ ഇളവും

Jan 24, 2026 12:16 PM

വേനൽക്കാല യാത്രകൾക്ക് കുവൈത്ത് എയർവേയ്‌സ്; പുതിയ സർവീസുകളും ടിക്കറ്റ് നിരക്കിൽ ഇളവും

വേനൽക്കാല യാത്രകൾക്ക് കുവൈത്ത് എയർവേയ്‌സ് പുതിയ സർവീസുകളും ടിക്കറ്റ് നിരക്കിൽ...

Read More >>
സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി വീണ്ടും അബുദാബി

Jan 24, 2026 11:59 AM

സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി വീണ്ടും അബുദാബി

സുരക്ഷയിൽ വിട്ടുവീഴ്ചയില്ല ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി വീണ്ടും...

Read More >>
സ​ഖീ​റിലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ടു വയസ്സു​കാ​ര​ന​ട​ക്കം മൂ​ന്ന് പേർ മ​രി​ച്ചു

Jan 24, 2026 11:57 AM

സ​ഖീ​റിലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ടു വയസ്സു​കാ​ര​ന​ട​ക്കം മൂ​ന്ന് പേർ മ​രി​ച്ചു

സ​ഖീ​റിലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ടു വയസ്സു​കാ​ര​ന​ട​ക്കം മൂ​ന്ന് പേർ...

Read More >>
Top Stories

News Roundup