ദുബായ്:( gcc.truevisionnews.com ) കലാകാരന്മാർക്കും നിക്ഷേപകർക്കുമായി അൽഖൂസ് ക്രിയേറ്റീവ് സോണിലേക്ക് അത്യാധുനിക റോഡ് ശൃംഖലയും യാത്രാസൗകര്യങ്ങളും ആർടിഎ സജ്ജമാക്കുന്നു
കലാസൃഷ്ടികളുടെ രൂപരേഖ തയാറാക്കുന്നതു മുതൽ നിർമാണവും പ്രദർശനവും വിപണനവും വരെ ഒരേ വേദിയിൽ സാധ്യമാക്കുന്നതാണ് ക്രിയേറ്റീവ് സോൺ.
വൻകിട സ്റ്റേജ് ഷോകൾ അവതരിപ്പിക്കാനുള്ള സൗകര്യം, കലാകേന്ദ്രം ചുറ്റിക്കാണാൻ സന്ദർശകർക്ക് ആവശ്യമായ സൗകര്യങ്ങൾ എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്. വർഷം മുഴുവൻ കലാ, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികൾക്കായുള്ള പൊതു ഇടമായാണ് ഇവിടം വിഭാവനം ചെയ്തിരിക്കുന്നത്.
Excellent roads and travel facilities have been prepared for the Al Qus Creative Zone


































