മസ്‌കത്ത്: ( gcc.truevisionnews.com ) നിസ്‌വ വിലായത്തില്‍ ഫില്ലിങ് സ്‌റ്റേഷനില്‍ ട്രക്കിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരുക്കേറ്റു. ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. വാഹനത്തിന് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് സംഭവം. അടിയന്തര മെഡിക്കല്‍ സംഘങ്ങള്‍ സംഭവസ്ഥലത്തെത്തി പരുക്കേറ്റയാള്‍ക്ക് സ്ഥലത്തുതന്നെ വൈദ്യസഹായം നല്‍കുകയും കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Truck tank explodes while refueling in Oman one injured


































