തൊഴിൽ തട്ടിപ്പ്; യുഎഇയിൽ 1300 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

 തൊഴിൽ തട്ടിപ്പ്; യുഎഇയിൽ 1300 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
Dec 6, 2025 05:00 PM | By Kezia Baby

അബുദബി: (https://gcc.truevisionnews.com/) വ്യാജ തൊഴിൽ തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ 1300 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അധികൃതർ. തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങൾക്കെതിരെ 34 മില്യൺ ദർഹമാണ് പിഴയായി ചുമത്തിയത്. കൂടാതെ ഇത്തരം സ്ഥാപനങ്ങൾക്ക് മേൽ ഭരണപരവും സാമ്പത്തികപരവുമായ ഉപരോധവും ഏർപ്പടുത്തി. ഏകദേശം 1800 തൊഴിൽ ഉടമകളാണ് ഇത്തരത്തിൽ പിടിക്കപ്പെട്ടത്. കമ്പനികൾ വ്യാജ തൊഴിൽ രേഖകൾ സൃഷ്ടിക്കുകയും, എന്നാൽ രജിസ്റ്റർ ചെയ്ത പേരിലെ തൊഴിലാളികളുമായി യാതൊരു വിധ ബന്ധവും പുലത്താതിരിക്കുകയുമാണ് ചെയ്യുന്നതെന്ന് അധികൃതർ കണ്ടെത്തി.

ഔദ്യോഗികമായി ലൈസൻസ് ലഭിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനക്ഷമമല്ലാത്ത പക്ഷം നിയമവിരുദ്ധമായി ജീവനക്കാരുടെ പെർമിറ്റുകൾ നിലനിർത്തുന്ന കമ്പനികളാണ് ഗോസ്റ്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ ഉള്ളത്. മറ്റൊന്നാണ് ദിനഫീസ് തട്ടിപ്പ്. ഇതാണ് ഏറ്റവും ഗുരുതരമായ നിയമലംഘനം എന്നറിയപ്പെടുന്നത്. സർക്കാർ ക്വാട്ടകൾ നിറവേറ്റുന്നതിനായി യുഎഇ പൗരന്മാരെ കടലാസിൽ മാത്രം നിയമിക്കുകയും നഫീസ് പ്രോഗ്രാമിൽ നിന്ന് നിയമവിരുദ്ധമായി സാമ്പത്തിക ആനുകൂല്യങ്ങൾ അവകാശപ്പെടുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. പൊതുവേ പറഞ്ഞാൽ തൊഴിൽ വ്യവസ്ഥകളെയും പൊതു ഫണ്ടിനെയും വഞ്ചിക്കാൻ രൂപകൽപ്പന ചെയ്യുന്ന വ്യാജ തൊഴിലുകളാണ് ഇവ.

നിയമലംഘനം നടത്തുന്ന കമ്പനികളുടെ ഉടമകൾക്ക് യുഎഇയിലെ തൊഴിൽ സംവിധാനത്തിനുള്ളിൽ പുതിയ ബിസിനസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങളുടെ എല്ലാ വർക്ക് പെർമിറ്റുകളും ഉടനടി താൽക്കാലികമായി നിർത്തിവച്ചിട്ടാണ് ഉള്ളത്. ഫലത്തിൽ അവയുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചുവെന്ന് തന്നെ പറയാൻ സാധിക്കും.

Fake employment scam

Next TV

Related Stories
അനാവശ്യമായി ഹോൺ മുഴക്കരുത്, മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ട്; ഓർമ്മിപ്പിച്ച് ദുബൈ പൊലീസ്

Nov 19, 2025 05:21 PM

അനാവശ്യമായി ഹോൺ മുഴക്കരുത്, മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ട്; ഓർമ്മിപ്പിച്ച് ദുബൈ പൊലീസ്

ഡ്രൈവർമാർ ജാഗ്രത, അനാവശ്യമായി ഹോൺ മുഴക്കരുത്,സൗണ്ട് റഡാറുകൾറോഡുകളിൽ,ദുബൈ...

Read More >>
തൊഴിൽ നിയമലംഘനങ്ങൾക്ക് കർശന ശിക്ഷ; പുതിയ നിയമവുമായി സൗദി

Nov 19, 2025 10:24 AM

തൊഴിൽ നിയമലംഘനങ്ങൾക്ക് കർശന ശിക്ഷ; പുതിയ നിയമവുമായി സൗദി

തൊഴിൽ നിയമലംഘനം,കർശന ശിക്ഷ, പുതിയ നിയമവുമായി സൗദി, സൗദി മാനവശേഷി, സാമൂഹിക വികസന...

Read More >>
പ​റ​ക്കും ടാ​ക്സി.....! ദു​ബൈ​യി​ൽ ആ​ദ്യ എ​യ​ർ ടാ​ക്സി പ​റ​ന്നി​റ​ങ്ങി

Nov 12, 2025 11:03 AM

പ​റ​ക്കും ടാ​ക്സി.....! ദു​ബൈ​യി​ൽ ആ​ദ്യ എ​യ​ർ ടാ​ക്സി പ​റ​ന്നി​റ​ങ്ങി

ആ​ദ്യ എ​യ​ർ ടാ​ക്സി, ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ,...

Read More >>
Top Stories










News Roundup






Entertainment News