റിയാദ്:[gcc.truevisionnews.com] കൊയിലാണ്ടിയുടെ പ്രിയങ്കരിയായിരുന്ന എം.എൽ.എ കാനത്തിൽ ജമീലയുടെ നിര്യാണത്തെ തുടർന്ന് 'കൊയിലാണ്ടിക്കൂട്ടം' റിയാദ് ചാപ്റ്റർ അനുസ്‌മരണ സമ്മേളനം നടത്തി.
ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചാപ്റ്റർ ചെയർമാൻ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.
മുഖ്യ രക്ഷാധികാരി പുഷ്‌പരാജ് അവതരിപ്പിച്ച അനുസ്‌മരണ പ്രമേയത്തിൽ കാനത്തിൽ ജമീലയുടെ ജന സേവന ജീവിതം, പഞ്ചായത്ത് തലത്തിൽനിന്ന് നിയമസഭയിലേക്ക് ഉയർന്ന യാത്ര, സ്ത്രീശാക്തീകരണത്തിനു നൽകിയ സംഭാവന എന്നിവ പ്രതിപാദിച്ചു. പ്രസിഡൻറ് റാഷിദ് ദയ സ്വാഗതം പറഞ്ഞു.
ജനറൽ സെക്രട്ടറി നിബിൻ ഇന്ദ്രനീലം, നൗഫൽ കണ്ണൻകടവ്, നൗഷാദ് കണ്ണൻകടവ്, സന്ധ്യ പുഷ്പരാജ്, കേളി പ്രതിനിധി സുരേഷ്, കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രതിനിധി അസീസ് നടേരി, ഒ.ഐ.സി.സി പ്രതിനിധി സഞ്ജീർ കൊയിലാണ്ടി, റിജോഷ് കടലുണ്ടി, അസ്‌ലം പാലത്ത്, കബീർ നല്ലളം തുടങ്ങിയവർ സംസാരിച്ചു.
'Koylandikoottam' gathers in Riyadh to remember kaanathil Jameela

































