ദുബൈ:(https://gcc.truevisionnews.com/) ദുബൈയിൽ - ഹൈദരാബാദ് എമിറേറ്റ്സ് വിമാനത്തിന് ബോംബ് ഭീഷണി. ദുബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന എമിറേറ്റ്സ് വിമാനത്തിന് (ഇകെ 526) വെള്ളിയാഴ്‌ച സുരക്ഷാ ഭീഷണി നേരിട്ടതായി എയർലൈൻസ് വക്താവിനെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോർട്ട് ചെയ്തു.
വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് അധികൃതർ തങ്ങളെ അറിയിച്ചതായി എമിറേറ്റ്സ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. വിവരമറിഞ്ഞ ഉടൻ തന്നെ എമിറേറ്റ്സിന്റെ ഗ്രൗണ്ട് ടീമുകളുമായി പൂർണ്ണ സഹകരണത്തോടെ സ്റ്റാൻഡേർഡ് സുരക്ഷാ നടപടിക്രമങ്ങൾ നടപ്പിലാക്കി. വിമാനം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ 8.30ന് സുരക്ഷിതമായി ലാൻഡ് ചെയ്തു.
സുരക്ഷാ പരിശോധനകൾക്ക് ശേഷം യാത്രക്കാരെ സാധാരണ നിലയിൽ പുറത്തിറക്കി. വിമാനത്തിലെ യാത്രക്കാരുടെയും വിമാനത്തിൻ്റെയും സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയിലെ അധികൃതർ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചതായി അധികൃതർ വ്യക്തമാക്കി. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവുമാണ് എമിറേറ്റ്സിൻ്റെ മുഗണനയെന്ന് വക്താവ് കൂട്ടിച്ചേർത്തു.
Bomb threat on Dubai-Hyderabad Emirates flight

































