മസ്കത്ത്: [gcc.truevisionnews.com] വരുന്ന വെള്ളിയാഴ്ചയും ശനിയാഴ്ചയും മുസന്ദം ഗവർണറേറ്റ് ഉൾപ്പെടെയുള്ള ഒമാനിലെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്യാനിടയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. രാജ്യത്ത് പല ഗവർണറേറ്റുകളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പുതുതായി ലഭിച്ച വിവരങ്ങൾ പ്രകാരം ഒമാനിലെ താപനില തുടർച്ചയായി കുറയുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില സൈഖിൽ 6.8 ഡിഗ്രി സെൽഷ്യസായിരുന്നു. തുംറൈത്ത് 12.5 ഡിഗ്രി, ബിദിയ 13.3 ഡിഗ്രി, മുത്ഷിൻ 13.8 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ കുറവ് താപനില രേഖപ്പെടുത്തിയപ്പോൾ ബഹ്ല, ധാങ്ക്, യങ്കുൽ തുടങ്ങിയ ഉൾനാടൻ പ്രദേശങ്ങളിലും ഏകദേശം 14 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
Chance of rain in Oman

































